കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി വീട്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി വീട്

പച്ചപ്പട്ടിൻ നാട്ടിൽ വസിക്കും-
നമ്മളെന്തു ഭാഗ്യവാൻ...
കിളിയുടെ നാദവും തിരയുടെ ഒാളവും,
എല്ലാമുള്ളൊരു പച്ചവിരുപ്പ്.
വമ്പൻമാരാം സിംഹവും കടുവയും,
ഭക്ഷണമാക്കും ചെറുജീവികളും.
എല്ലാം കൂടി പരിസ്ഥിതി വീട്ടിൽ.
സുഖമായങ്ങനെ വസിക്കുന്നു...
വെള്ളക്കൊലുസുപോൽ നദികളും പുഴകളും,
പാട്ടും പാടിയൊഴുകുന്നു.
കാറ്റിൻപാട്ടിൽ ചെടികളും മരങ്ങളും,
ആടിയുലഞ്ഞ് രസിക്കുന്നു...
അംബരചുംബിയാം മലനിരകളൊക്കെ,
നിരനിരയായി നിൽക്കുന്നു.
പൂക്കൾക്ക് ചുറ്റും പാറി നടക്കും,
പൂമ്പാറ്റകളും പലതുണ്ട്...
തണലും ശാസ്ത്രവും ഒളിഞ്ഞുകിടക്കും,
ഈ പരിസ്ഥിതി നമ്മുടെ വീടാണ്.
നന്മ നിറഞ്ഞൊരു പരിസ്ഥിതിയിൽ,
ഔഷധമുണ്ടേ ധാരാളം...
പരിസ്ഥിതിയില്ലേൽ നാമില്ല,
നമ്മുടെ ജീവൻ പരിസ്ഥിതിയാ..
എല്ലാമുള്ളൊരു ഈ നാട്,
നമ്മുടെ സ്വന്തം വീടാണ്...
പരിസ്ഥിതിയെന്നൊരു വീടാണ്...
പരിസ്ഥിതിയെന്നൊരു വീടാണ്.
 

അനാമിക റാം.
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത