കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം


നാലാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു രാമു.വിദ്യാർഥികൾ എന്നും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് അധ്യാപകൻ പറയുമായിരുന്നു പ്രാർത്ഥനയിൽ പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷയും അദ്ദേഹം കല്പിച്ചിരുന്നു.

അന്നത്തെ പ്രാർത്ഥനയിൽ ഒരു കുട്ടി മാത്രം പങ്കെടുത്തിരുന്നില്ല.രാമുവായിരുന്നു അത് .അവൻ നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ്.അവൻറെ പഠിപ്പിൽ മറ്റു കുട്ടികൾ അസൂയാലുക്കളായിരുന്നു.

മാഷ് രാമുവിനോട് പ്രാർത്ഥനയ്ക്ക് വരാത്തതിൻറെ കാരണം തിരക്കി. അപ്പോൾ അവൻ പറഞ്ഞു: ”മാഷേ ,ഞാൻ പതിവുപോലെ പ്രാർത്ഥനയ്ക്ക് മുൻപ് തന്നെ ക്ലാസ്സിൽ എത്തിയതാണ് അപ്പോൾ ക്ലാസ്സിൽ കുട്ടികൾ ഉണ്ടായിരുന്നില്ല.മാത്രമല്ല ക്ലാസ്സുനിറയെ പൊടിയും കീറിയ കടലാസുകഷ്ണങ്ങളുമായിരുന്നു.ഞാനതു വൃത്തിയാക്കി.അപ്പോഴേക്കുംപ്രാർത്ഥനതുടങ്ങിയിരുന്നു.നല്ലത്ആർക്കുവേണമെങ്കിലും ചെയ്യാമെന്നു മാഷു തന്നെയല്ലേ പറഞ്ഞത്. ശുചിത്വത്തിൻറെ പ്രാധാന്യത്തെപ്പറ്റിമാഷ്നമ്മളെപഠിപ്പിച്ചിട്ടുമുണ്ട്.വൃത്തിഹീനമായ സ്ഥലത്തിരുന്നു പഠിച്ചാൽ എങ്ങനെയാണു സാർ അറിവുവരിക? ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്ന എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.”

"നിന്നെ പോലെയാണ് ഈ സ്കൂളിലെ ഓരോകുട്ടിയുമെങ്കിൽ നമ്മുടെ സ്കൂൾ ശുചിത്വപൂർണമായിത്തീർന്നേനെ" മാഷ് പറഞ്ഞു.ഞാൻ നിന്നെ ശിക്ഷിക്കില്ല ,നീ എൻറെ വിദ്യർത്ഥിയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും മാഷ് രാമുവിനോട് പറഞ്ഞു.


വിഷ്ണു ടി
STD 3 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം