കോട്ടൂർ എ യൂ പി എസ്/അക്ഷരവൃക്ഷം/ലോകത്തെ അടക്കി ഭരിച്ച കാണാജീവി

ലോകത്തെ അടക്കി ഭരിച്ച കാണാജീവി

പുതുവർഷം തുടങ്ങാറായി
ആഘോഷങ്ങൾ തുടങ്ങാറായി
അതാ ഒരു രാജ്യം മാത്രം
ഭയത്തിന്റെ വിരിക്കുള്ളിൽ
2020ആം ആണ്ടിൻ തുടക്കത്തിൽ
മർത്യന്മാർക്ക് കാണാൻ കഴിയാത്ത
ഒരു സൂക്ഷ്മജീവി,
ആളുകളിൽനിന്ന്, ആളുകളിലേക്ക്,
രാജ്യങ്ങളിൽനിന്ന്, രാജ്യങ്ങളിലേക്ക്
അങ്ങനെ ആ ചെറിയ കാണാ ജീവി
കൊറോണ, നോവൽകൊറോണ
പിന്നെ കോവിഡ് -19അയി
ലോകരാജ്യങ്ങളെ അടക്കിഭരിച്ചു
ഒന്ന് കണ്ണടച്ചു തുറക്കുമ്പഴേക്ക്,
നിമിഷനേരം കൊണ്ട്,
അത് മിഴുവൻ രാജ്യങ്ങളിലും,
മരണം വിതച്ചു, ജനങ്ങളെ വിറപ്പിച്ചു
ദരിദ്രനെന്നോ, സമ്പന്നനെന്നോ,
ദരിദ്രരാജ്യമെന്നോ, സമ്പന്നരാജ്യമെന്നോ,
ഇല്ലാതെ കോവിഡ് പടർന്നു മുന്നേറി
ലോകം മാസ്കും ധരിച്ചിരിപ്പായി
സോപ്പിലും, സാനിറ്റൈസറിലും അഭയം തേടി

ഹാൻഡ് വാഷുകൾക്ക് വിലകൂടി
ലോകം ലോക്ക് ഡൌൺ ആയി
പുറത്തിറങ്ങിയാൽ അടിയായി,
ഏത്തമിടലായി, ഇമ്പോസിഷനായി,
പിഴയായി, കേസായി.
പാറിനടക്കുന്നവർ അവർ തൻ
പറവക്കൂട്ടിലായി
ദൈവമേ എന്നാണിതിൽനി-
ന്നൊരു മോചനം !
കാണാനൊരു മോഹം,
നേരിട്ടുവന്നാൽ മുഖം മറച്ചു,
അകന്നിരിക്കെണ്ടേ?
അതുകൊണ്ട് നമുക്ക്
കാണാം വിഡിയോ കോളിൽ
 

ആമിന ലനിക എസ്. ജി
VI B കോട്ടൂർ എ യൂ പി എസ്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത