കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ കൊറോണവൈറസ് ഡിസീസ് 2019 അഥവാ കോവിഡ് 19

കൊറോണവൈറസ് ഡിസീസ് 2019 അഥവാ കോവിഡ് 19

കൊറോണവൈറസ് ഡിസീസ് 2019 അഥവാ കോവിഡ് 19 എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരി ആണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാന ദിവസം(2019 ഡിസംബർ 31) സ്ഥിതീകരിക്കുക പ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീപോലെ പടരുകയും ചെയ്ത ഈ വൈറസിനെ 2020 മാർച്ച് 11 നാണ് WHO(World Health Organization )മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിലെ ഹ്യുബെയ് പ്രവിശ്യയിലെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉത്ഭവം. ആദ്യം നോവൽ കൊറോണ വൈറസ് എന്നറിയപ്പെട്ടിരുന്ന ഈ വൈറസിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കോവിഡ് 19 എന്ന പേര് നൽകിയത്. ശ്വസന ഗാനങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറംതള്ളുന്ന കണങ്ങൾ വഴിയാണ് മറ്റൊരാൾക്ക് രോഗം ബാധിക്കുന്നത്. മരുന്നോ പ്രതിരോധമോ ഇല്ലാത്തതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗി ആവുക എന്ന് അല്ലാതെ മറ്റു മാർഗമില്ല.

രോഗലക്ഷണം ഉള്ളവരോ മറ്റു രാജ്യങ്ങളിൽ പോയി വന്ന വരുമെല്ലാം 14 ദിവസം വീടിനുള്ളിൽ ഒറ്റപ്പെട്ട് കഴിയണം. അഥവാ ക്വാറന്റൈനിൽ (Quarantine) കഴിയണം. സാധാരണയുള്ള പനി, ചുമ, ശ്വാസതടസ്സം, തൊണ്ട വേദന എന്നിവയാണ് കോവിഡ് 19 രോഗലക്ഷണങ്ങൾ. " പ്രതിരോധം തന്നെയാണ് അതിജീവനം".

മറ്റു മരുന്നുകളൊന്നും കൊറോണ വൈറസിനെതിരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ സ്വയം പ്രതിരോധിക്കുകയാണ് വേണ്ടത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കാൻ ടിഷ്യുവോ തൂവലെയോ ഉപയോഗിക്കുക. ഉപയോഗിച്ച ടിഷ്യു അടച്ചിട്ട ബിന്നിൽ നിക്ഷേപിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ് സാനിറ്റയ്‌സറോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മറ്റുള്ളവരുമായി പുറംലോകവുമായുള്ള സമ്പർക്കം ഒഴിവാക്കുക. ജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി നമ്മൾ പാലിക്കേണ്ടതുണ്ട്.

തൃശ്ശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് 2020 ജനുവരി 30 ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയും കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി. ഇന്ത്യയിൽ കേരളത്തിലായിരുന്നു ആദ്യ വൈറസ് ബാധ. ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും കോവിഡ് 19 റിപ്പോർട്ട് ചെയ്തു. കേരളത്തിലെ മറ്റു പല ജില്ലകളിലും വൈറസ് പടർന്നു. ചൈന, ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ എല്ലാ രാജ്യങ്ങളും കോവിഡിന്റെ പിടിയിലകപ്പെട്ടു. മാർച്ച് 12ന് കർണാടകയിൽ ഇന്ത്യയിലെ ആദ്യ മരണം സ്ഥിരീകരിച്ചു.

ആദ്യഘട്ടത്തിൽ ഇന്ത്യയിൽ കേരളത്തിലായിരുന്നു വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുതൽ. എന്നാൽ ഇന്ന് മറ്റു പല രാജ്യങ്ങളേക്കാൾ നമ്മൾ മുന്നിലാണ് കോവിഡ് 19 പ്രതിരോധത്തിന്. മറ്റു പല രാജ്യങ്ങളിൽ നിന്നും എത്തിയവരെയും നമ്മുടെ ആരോഗ്യപ്രവർത്തകർ രോഗ വിമുക്തരാക്കി. ഇന്ന് പല ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

സ്വന്തം ജീവൻ പണയം വെച്ചു കൊണ്ട് തൊഴിൽ ചെയ്യുന്ന ഒരുപാട് ആരോഗ്യപ്രവർത്തകർ ഉണ്ട് നമ്മുടെ കേരളത്തിൽ. കോവിഡിനെ പിടിച്ചുകെട്ടാൻ ഉള്ള തീവ്ര സമരത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ അതിർത്തികളും മാർച്ച് 21ന് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനമായി. മാർച്ച് 24 അർദ്ധരാത്രി മുതൽ Lockdown(ലോക്ക് ഡൗൺ) ആചരിക്കൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കി. അങ്ങനെ രാജ്യം മുഴുവൻ സമ്പൂർണ്ണ ലോക്ക്ഡൗൺ ആയി മാറി.

രാജ്യത്തെ ലോക്ക്ഡൗ ണിനെ തുടർന്ന് പ്രവാസികളും കർഷകരും മറ്റ് ജീവനക്കാരും ഇന്ന് വലിയ ആശങ്കയിലാണ്. എന്നാൽ കോവിഡ് പ്രതിരോധത്തിന് മറ്റു മാർഗമൊന്നുമില്ല. ജനങ്ങൾ ലോക്ക് ഡൗണുമായി സഹകരിച്ചേ പറ്റൂ. എന്നാൽ ചിലർ ലോക്ക്ഡൗൺ വകവയ്ക്കാതെ പുറത്തിറങ്ങുന്നുണ്ട്. അങ്ങനെയുള്ളവരെ നമ്മുടെ ക്രമസമാധാന പാലകർ രാവുംപകലും കാത്തിരുന്നു കണ്ടെത്തി തക്കതായ ശിക്ഷ നടപ്പിലാക്കുന്നുണ്ട്. അവർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ ഡ്രോണിന്റെ സഹായത്തോടെ പിടിക്കുന്നുണ്ട്.

ഇന്ന് ലോകത്ത് ഒരു ലക്ഷത്തിനടുത്ത് ജനങ്ങൾ മരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിച്ച് വീട്ടിൽ തന്നെ ഇരുന്നാൽ നമുക്ക് മരണസംഖ്യ കുറയ്ക്കാൻ കഴിയും. കോവിഡ് 19 പ്രതിരോധത്തിന് കേരളമാതൃക ലോകമാകെ പ്രശംസ പിടിച്ചു പറ്റുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. Break The Chain- ഉം സാമൂഹിക അകലം പാലിക്കുകയും കൊണ്ടുമാത്രമല്ല ആരോഗ്യ പ്രവർത്തകരുടെയും, പോലീസിനെയും, സർക്കാരിനെയും മികച്ച പ്രവർത്തനം കൊണ്ട് കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം.

നവജ്യോത് എം ശങ്കർ
ഏഴാം തരം കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം