കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും
ഒരിടത്തൊരിടത് ഒരു പഞ്ചവടി ഗ്രാമത്തിൽ ഒരു അമ്മയും മകളും താമസിച്ചിരുന്നു . മകളുടെ പേര് മീനാക്ഷി എന്നായിരുന്നു. അവളെ അവളുടെ അമ്മ മീനൂട്ടി എന്ന് വിളിക്കും . അങ്ങനെ അവളുടെ കുസൃതിയും കളിചിരിയുമായി സന്തോഷത്തോടെ കഴിയുകയായിരുന്നു അവർ . അപ്പോഴാണ് ഒരു ദിവസം മീനൂട്ടിക്ക് വയറിളക്കവും ഛർദിയും പിടിപെട്ടത് അങ്ങനെ മീനൂട്ടിയുടെ അമ്മ അവളെയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോയി . ഡോക്ടർ അവളെ പരിശോധിച്ചു .എന്നിട്ട് അവളോട് എന്തൊക്കെ കഴിച്ചു എന്ന് ചോദിച്ചു . പരിശോധനയിൽ കോളറയാണ് പിടിപെട്ടതെന്ന് മനസ്സിലായി. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും , പഴ വർഗ്ഗങ്ങൾ കഴുകി മാത്രമേ കഴിക്കാവൂ എന്നും വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസരശുചിത്വവും എന്നും പറഞ്ഞു കൊടുത്തു . ഇപ്പോൾ നാട്ടിലെങ്ങും പുതിയ രോഗം വന്നിട്ടുണ്ടെന്നും അതിൻറെ പേര് കൊറോണ ആണെന്നും ഡോക്ടർ മീനൂട്ടിക്ക് പറഞ്ഞു കൊടുത്തു .ഈ രോഗം വരാതിരിക്കാൻ കൈകൾ സോപ്പിട്ട് കഴുകാനും, രോഗം പിടിപെട്ടവരുമായി സമ്പർക്കം പാടില്ലെന്നും , പുറത്തേക്ക് പോവുമ്പോൾ മാസ്ക് ഉപയോഗിക്കണമെന്നും ഡോക്ടർ അമ്മയോടും മീനൂട്ടിയോടും പറഞ്ഞു. ഡോക്ടറോട് നന്ദിപറഞ്ഞുകൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു
റിമയ ഒ പി
4A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ