കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മനുഷ്യർക്ക് ഒരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യർക്ക് ഒരു പാഠം

ഇന്നുവരെ നാം ആരും കാണാത്ത ഒരു ദുരിതത്തിലൂടെയാണ് നാം ജീവിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ലോകം മുഴുവനും വ്യാപിച്ചു കിടക്കുകയാണ് കോവിഡ് 19 എന്ന ഈ രോഗം. അതിന് കാരണം മനുഷ്യ സമൂഹം തന്നെയാണ്. നമ്മുടെ അഹങ്കാരത്തിന് ദൈവം തന്ന ശിക്ഷ. മനുഷ്യർ മൃഗങ്ങളെക്കാൾ അധപ്പതിച്ചു പോയ കാലം നമുക്ക് ഒരു പാഠം നൽകാൻ വേണ്ടി മാത്രമാണ് ദൈവം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി നമ്മളിലേക്ക് ഇറക്കിയത്. ഇന്ന് ഒരു വൈറസിനെ പേടിച്ച് ജനങ്ങൾ എല്ലാം വീട്ടുതടങ്കലിൽ കഴിയുകയാണ്. ലോകം കീഴടക്കിയ മനുഷ്യനു മുന്നിൽ ഒരു വൈറസ് തീർത്ത ഭീതിയാണ് ഇന്ന് നമുക്കു മുന്നിലുള്ളത്. മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥ. മൃഗങ്ങളെ നാം കൂട്ടിലടച്ചപ്പോൾ അവരുടെ ബുദ്ധിമുട്ട് നാം മനസ്സിലാക്കിയില്ല. എത്രത്തോളം സ്വാർത്ഥതയോടെയാണ് ജീവിച്ചത് എന്ന് നാം ഓർത്തില്ല. അനാവശ്യമായി ആർഭാടത്തോടെ നടത്തിയ കല്യാണവും മറ്റും വേണ്ടായിരുന്നു എന്ന് മനസ്സിലാക്കിയില്ല. മനുഷ്യരുടെ ശല്യമില്ലാതെ ഭൂമി വേഗത്തിൽ പുനർജനിച്ചു കൊണ്ടിരിക്കുന്നു. മലിനീകരണവും കൊലയും കൊള്ളയും ബഹളങ്ങളും ഇല്ലാത്ത ലോകം ആയി മാറിയത് എത്ര പെട്ടെന്നാണ്. പണത്തിനു വേണ്ടിയുള്ള നെട്ടോട്ടങ്ങളിൽ നിന്നും നാമെന്തു നേടി എന്ന് സ്വയം വിലയിരുത്താൻ ഒരു അവസരം. ഇന്ന് പണത്തിന് വിലയോ ഉപകാരമോ ഇല്ലാതായി. എല്ലാവരും ദൈവത്തിലേക്ക് കൈനീട്ടി അവനിലേക്ക് അടുത്തു ഇനി രക്ഷ അവൻ മാത്രം.. മനുഷ്യാ നീ നിസ്സാരൻ... വെറും നിസ്സാരൻ!

മുഹമ്മദ് നജാദ് പി വി
4 A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം