കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
സൽസ്വഭാവികളായ ജനങ്ങൾ താമസിക്കുന്ന ഒരു കൊച്ചു നഗരം ആയിരുന്നു ക്രോണിക് ബച്ചേരി. ആ നഗരത്തിൽ വീട് അന്വേഷിച്ച് ഒരു അമ്മയും രണ്ടു മക്കളും വന്നു. അവർക്ക് വീട് ആ നഗരത്തിൽ ഒരു ധനികൻ ശരിയാക്കി കൊടുത്തു. അങ്ങനെ ആ വീട്ടിൽ അമ്മയും മക്കളും ജീവിച്ചു വരികയായിരുന്നു. അങ്ങനെയിരിക്കെ അവരുടെ അച്ഛൻ ഗൾഫിൽ നിന്നും വരാനുള്ള സമയമായി. അവരെല്ലാവരും സന്തോഷത്തോടെ അച്ഛൻറെ വരവും കാത്തിരിക്കുകയായിരുന്നു. പെട്ടെന്നൊരു ദിവസം നഗരത്തിൽ ആകെ പകർച്ചവ്യാധികൾ പകരാൻ തുടങ്ങി. ഈ പകർച്ചവ്യാധികൾക്ക് കാരണം കൊറോണ എന്ന് പേരുള്ള വൈറസ് ആണെന്ന് പിന്നീട് അവർ തിരിച്ചറിഞ്ഞു. ഈ വൈറസിനെ നേരിടാനുള്ള വഴികൾ വാഹനത്തിലൂടെ വിളിച്ചു പറഞ്ഞു പോകുന്നത് അവർ കേട്ടു. ആരും പുറത്തിറങ്ങരുത്, ജാഗ്രത പാലിക്കണം .ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ നമുക്ക് കഴിയണം.എല്ലാവരും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറച്ച് പിടിക്കണം,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം😷 . അതിജാഗ്രത പാലിച്ചാൽ നിപാ വൈറസിനെ പോലെ കൊറോണാ വൈറസിനെയും തുരത്താം. കൊറോണ വൈറസ് കാരണം അച്ഛന് ഇപ്പോൾ നാട്ടിൽ വരാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായി . ആരോഗ്യ വകുപ്പിൻറെ നിർദേശങ്ങളും വക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ച് കൊറോണ നേരിടാൻ അവർ തയ്യാറായി. കൊറോണ മാറി അച്ഛൻറെ വരവും കാത്തിരിക്കുകയാണ് അവർ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ