കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/അപ്പുവിന്റെ അസുഖം
അപ്പുവിന്റെ അസുഖം അപ്പു നാലാം ക്ലാസിലാണ് പഠിക്കുന്നത് അവൻ ക്ലാസ്സിൽ ഒന്നാമനാണ് .അവനെ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ അവൻ ഇടയ്ക്കിടെ സ്കൂളിൽ ലീവ് ആയിരിക്കും. അവനെ അന്വേഷിച്ച് ടീച്ചറും കൂട്ടുകാരും അവൻറെ വീട്ടിലേക്ക് പുറപ്പെട്ടു. അവൻറെ വീടിൻറെ പരിസരത്ത് മാലിന്യങ്ങൾ കിടക്കുന്നു, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നു, ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു. ഇതൊക്കെ കടന്നിട്ടാണ് അവർ അപ്പുവിന്റെ വീട്ടിലെത്തിയത് ഇത് കണ്ടപ്പോൾ ടീച്ചർക്ക് മനസ്സിലായി അപ്പു ലീവ് ആക്കുന്നതിന് കാരണം.ടീച്ചറും കൂട്ടുകാരും അപ്പുവിന്റെ വീട്ടിൽ എത്തി അപ്പോൾ അപ്പു പനിച്ചു കിടക്കുന്നത് കണ്ടു . അച്ഛനോടും അമ്മയോടും അസുഖത്തെക്കുറിച്ച് ചോദിച്ചു. അസുഖം വരാൻ കാരണം നിങ്ങളുടെ വീടും പരിസരവും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു അഴുക്ക് ജലം കെട്ടിക്കിടക്കുന്നു ഇതൊക്കെ കൊണ്ടാണ് ആണ് അപ്പുവിന് അസുഖം ഇടയ്ക്കിടെ വരുന്നത്.അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടീച്ചർ പറഞ്ഞു കൊടുത്തും ഈ കാര്യങ്ങളൊക്കെ ചെയ്തപ്പോൾ അവൻറെ അസുഖങ്ങൾ എല്ലാംമാറി അവൻ എപ്പോഴും സ്കൂളിൽ വരാനും തുടങ്ങി .
|