കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കുക

ശുചിത്വമെന്നത് നമ്മുടെ സ്വന്തം കാര്യം മാത്രമല്ല.നമ്മുടെ നാടിനെയും ശുചിയാക്കണം.ആദ്യം നമ്മളിൽ നിന്ന് തുടങ്ങണം.അതുകഴിഞ്ഞ് വീടും പരിസരവും.റോഡരികിൽ കാണുന്ന മാലിന്യങ്ങൾ വൃത്തിയാക്കാ൯ ശ്രമിക്കുക.പിന്നെ നമ്മൾ ജീവിക്കുന്ന ചുറ്റുപാടും നമ്മൾ പഠിക്കുന്ന സ്കൂളും പരിസരവും ഒക്കെ വൃത്തിയാക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ്.പലപ്പോഴും അത് നാം മറന്നുപോകുന്നു.

ഈ ശുചിത്വമില്ലായ്മയിൽ നിന്നുമാണ് കൊറോണ പോലുള്ള പലമഹാമാരികളും പൊട്ടിപ്പുറപ്പെടുന്നത്.ലോകത്താകമാനം പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിയെ തടുക്കാ൯ ശുചിത്വമെന്ന വാക്ക് നമ്മൾ എല്ലാവരും തന്നെ പ്രാവ൪ത്തികമാക്കണം.

പോഷകം അടങ്ങിയ ഭക്ഷണമെന്നത് പോലെ തന്നെ ശുചിത്വും നമ്മളുടെ ജീവിതത്തിന്റെ ഭാഗമാക്കണം.സുന്ദരമായ പ്രകൃതിയേയും പുഴകളേയും തടാകങ്ങളേയും വിഷമാലിന്യങ്ങൾ കൊണ്ട് നിറച്ചപ്പോൾ അത് നമുക്ക് തന്നെ ദോഷമായി ഭവിക്കുന്നു

നമ്മുടെ നാടിനെ ദുരിതത്തിലാഴ്ത്താ൯ വന്ന കൊറോണയെന്ന മഹാമാരിയെ തുരത്തി ഒാടിക്കാ൯ ശുചിത്വമെന്ന വലിയ വാക്കിലൂടെ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.

ദേവനന്ദ .പി
4 കൊട്ടക്കാനം എ.യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം