കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു മുക്കുവന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മുക്കുവന്റെ കഥ

ഒരു ഗ്രാമത്തിൽ ഒരു മുക്കുവ൯ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഭാര്യും രണ്ട് മക്കളും ഉണ്ടായിരുന്നു. അയാളുടെ പേര് രാമൻ എന്നായിരുന്നു.പുഴയോരത്തായിരുന്നു അവരുടെ വീട്. ആ പുഴയിൽ നിന്ന് മത്സ്യം പിടിച്ച് വിറ്റായിരുന്നു അവർ ജീവിച്ചത്.

അങ്ങനെയിരിക്കെ ആ പുഴയിൽ ഒരു പാലം വരുന്നതറി‍‍‍‍ഞ്ഞ് അവരും ഏറെ സന്തോഷിച്ചു. എന്നാൽ പാലം പണി ആരംഭിച്ചതോടെ ആ സന്തോഷമെല്ലാം പോയി. പുഴയിൽ നിറയെ മാലിന്യങ്ങൾ നിറയാ൯ തുടങ്ങി. പാലം വന്നതോടെ വിനോദസഞ്ചാരികളും എത്തിതുടങ്ങി.

ഒരു ദിവസം അയാൾ വല വീശിയപ്പോൾ മത്സ്യത്തിന് പകരം വലയിൽ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു. മീൻ കിട്ടാതായതോടെ അദ്ദേഹവും കുടുംബവും പട്ടിണിയിലായി.

അതോടെ അദ്ദേഹം ഒരു തീരുമാനമെടുത്തു, പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം. പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹവും മക്കളും കൂടി പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. ഇതുകണ്ട് അവിടെ ഉണ്ടായിരുന്നവർക്ക് കുറ്റബോധം തോന്നി. അവർ അയാളുടെ അടുത്ത് വന്ന് ക്ഷമ ചോദിച്ചു. അദ്ദേഹം അവരോട് പറഞ്ഞു, നിങ്ങളുടെ തെറ്റ് നിങ്ങൾക്ക് ബോധ്യമായെങ്കിൽ വരൂ നമുക്കൊരുമിച്ച് പ്രതിജ്ഞയെടുക്കാം.

“പുഴയെ മലിനമാക്കരുത്

അത് ജീവസ്രോതസ്സാണ്

നമുക്ക് മാത്രമല്ല ജലം

മറ്റ് ജീവികൾക്കുമുള്ളതാണ്

പ്രകൃതി ദൈവത്തിന്റെ വരദാനമാണ്.”

അമർജിത്ത് എസ് രാജേഷ്
അഞ്ചാംതരം കൊട്ടക്കാനം എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ