കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട്/പരിശീലനങ്ങൾ/2025-26
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| Home | 2025-26 |
കൈറ്റ് പാലക്കാട്- 2025-26 അക്കാദമിക വർഷം നടത്തിയ പരിശീലനങ്ങൾ
- പാഠപുസ്കങ്ങൾ നവീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 8, 9, 10 ICT പാഠപുസ്തക പരിശീലനങ്ങൾ നടത്തി. അവധികാലത്ത് തന്നെ 8, 9, 10 ക്ലാസുകളിൽ ICT എടുക്കുന്ന എല്ലാ അധ്യാപകർക്കും ആദ്യ ഘട്ട പരിശീലനം കൈറ്റ് നൽകുി.
- പുതിയതായി ചുമതല എറ്റെടുത്ത LK അധ്യാപർക്കായി ജില്ലയിലെ 3 കേന്ദ്രങ്ങളിലായി പരിശീലനം നൽകി
- പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്തും, രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം (ഒരു ദിവസം) ജൂൺ മാസത്തിലും, ബാക്കിയുള്ള പാഠഭാഗങ്ങൾ മിഡ് ടേം പരീക്ഷക്ക്te ശേഷം നൽകുന്നതാണ്.
- എട്ട്, ഒൻപത് ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം രണ്ട് ദിവസം വീതമുള്ള രണ്ട് ഘട്ടങ്ങളായി നടക്കുന്നതാണ്. രണ്ടു ദിവസത്തെ ഒന്നാംഘട്ട പരിശീലനം മധ്യവേനലവധിക്കാലത്ത് ക്രമീകരിച്ചു. കൈറ്റ് ലഭ്യമാക്കുന്ന മൊഡ്യൂൾ അടിസ്ഥാനമാക്കി മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ ഒരു ബാച്ചിൽ പരമാവധി 25 അധ്യാപകർക്ക് 2 ആർ.പി.മാർ എന്ന ക്രമത്തിലാണ് പരിശീലനം നൽകുക
- "സമഗ്ര പ്ലസ്'ലേയ്ക്ക് ആവശ്യമായ 8, 10 ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിനായി ശിൽപശാലകളിൽ പാലക്കാട് കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർമാർ പങ്കെടുക്കുന്നു.
- പ്രഥമാധ്യാപകർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് സമഗ്രപ്പസ്, സമഗ്ര അക്കാദമിക് മോണിറ്ററിംഗ്, സമ്പൂർണ പ്പസ് എന്നിവയിൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്
___________________________________________________________________________________