കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/അഛ്ചനെ തിരുത്തിയ മകൻ
അഛ്ചനെ തിരുത്തിയ മകൻ
ഒരിടത്തൊരിടത്തൊരു കുട്ടി ഉണ്ടായിരുന്നു. അവൻ നഗരത്തിലാണ് താമസിച്ചിരുന്നത്. അവന് പരിസ്ഥിതിയെ ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ട് അവന് ഗ്രാമത്തിൽ താമസിക്കാൻ ആയിരുന്നു ഇഷ്ടം. അവന്റെ അച്ഛൻ ഒരു ഡോക്ടറായിരുന്നു. അമ്മ സർക്കാർ ജീവനക്കാരിയും. അവർ സന്തോഷത്തോടെ ആയിരുന്നു ജീവിതം നടത്തി കൊണ്ടുപോയത്. അവന്റെ വീട്ടിൽ നിരവധി പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു. അവൻ അതിനെ താലോലിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ പക്ഷികളും മൃഗങ്ങളും ഭക്ഷണം കഴിക്കും എങ്കിലും അതിന്റെ മുഖത്ത് വിഷമം ഉണ്ടായിരുന്നു. അത് അവൻ ദിവസവും ശ്രദ്ധിക്കുമായിരുന്നു. ഒരു ദിവസം അവൻ അത് അച്ഛനുമായി പങ്കുവച്ചു. എന്നാൽ അച്ഛനിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. അച്ഛനിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തത് കൊണ്ട് അവൻ സ്വന്തമായുള്ള സൈക്കിളും എടുത്ത് കൂട്ടുകാരുടെ വീട്ടിലേക്ക് പോയി. അപ്പോൾ കൂട്ടുകാർ പറഞ്ഞത് ഇതായിരുന്നു;"പക്ഷികളും മൃഗങ്ങളും പ്രകൃതിയുടെ അവകാശികളാണ്. അവ ഒരു കൂട്ടിലടച്ചു കഴിയുമ്പോൾ സ്വാതന്ത്ര്യമില്ലായ്മ അനുഭവപ്പെടുന്നു. അതുകൊണ്ടാണ് അവയുടെ മുഖത്ത് വിഷമം അനുഭവപ്പെടുന്നത്". കൂട്ടുകാരിൽ നിന്ന് കിട്ടിയ അനുഭവവുമായി അവൻ വെളുത്ത ടീച്ചറുടെ വീട്ടിലേക്ക് പാഞ്ഞു. അവൻ ടീച്ചറുടെ വീട്ടിലേക്ക് പോയത് കൂട്ടുകാരിൽ നിന്ന് കിട്ടിയ മറുപടി ശരിയാണോ എന്ന് ഉറപ്പിക്കാൻ ആയിരുന്നു. അങ്ങനെയാണ് ടീച്ചറെ വീട്ടിലെത്തി. നടന്ന കാര്യങ്ങളെല്ലാം ടീച്ചറിനോട് പങ്കുവെച്ചു. പങ്കു വെച്ചതിനു ശേഷം ടീച്ചർ നിന്ന് കിട്ടിയ മറുപടിയും കൂട്ടുകാരിൽ നിന്ന് കിട്ടിയ മറുപടിയും അവൻ താരതമ്യം ചെയ്തു നോക്കി. രണ്ടിനെയും അർത്ഥം ഒന്നായിരുന്നു. അങ്ങനെ അവൻ ടീച്ചറുടെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി. ആ സമയം പുറകിൽ നിന്നൊരു ശബ്ദം കേട്ടു." പക്ഷികളെ കാണാതെ വൃക്ഷങ്ങൾ വിഷമിച്ചിരുന്നു. തന്റെ ഇണകളെ കിട്ടാതെ മൃഗങ്ങളും". ഉടൻ തന്നെ അവൻ ചോദിച്ചു;" ടീച്ചറെ മൃഗങ്ങളുടെ കൂട്ടിൽ അവരുടെ ഇണയെ കൊടുത്താലോ? ". ഉടൻ വന്നു ടീച്ചറുടെ മറുപടി;" ഇണയെ കിട്ടിയാലും കാട്ടിൽ ഓടിച്ചാടി ചെയ്യേണ്ടവർ ആയതുകൊണ്ട് അവർക്ക് തൃപ്തി വരില്ല ". അങ്ങനെ അവനു കിട്ടിയ അറിവുമായി അവൻ വീട്ടിലേക്കു ചെന്നു. എന്നിട്ട് സൈക്കിൾ മുറ്റത്ത് വെച്ചു. എന്നിട്ട് അവൻ പക്ഷി കൂട്ടിന് അടുത്തേക്ക് ഓടിപ്പോയി. എന്നിട്ട് കൂട്ടിൽ ഉണ്ടായിരുന്നു കിളികളെ എല്ലാം അവൻ തുറന്നു വിട്ടു. എന്നിട്ട് വീട്ടിലേക്ക് കയറി പോയി. അവൻ നേരെ ചെന്ന് കയറിയത് അച്ഛന്റെ മുൻപിലായിരുന്നു. അച്ഛൻ ഇതെല്ലാം വീടിന്റെ ജനാലയിൽ നിന്ന് യക്ഷി കൊണ്ടിരിക്കുകയായിരുന്നു. അവനെ കണ്ട ഉടനെ തന്നെ അച്ഛൻ ചോദിച്ചു ;"നീ എന്തിനാണ് കിളികളെ തുറന്നു വിട്ടത് ? നാം വീടിന്റെ ഭംഗിക്കുവേണ്ടി ആണ് അതിനെ വളർത്തിയിരുന്നത്. കൂടാതെ നിനക്ക് വേണ്ടിയും". അച്ഛന്റെ ഈ ദേഷ്യമോടെയുള്ള ചോദ്യം കേട്ട് അവൻ നടുങ്ങി. എന്നാൽ അതൊന്നും പുറത്തു കാണിക്കാതെ അവൻ പറഞ്ഞു;" ടീച്ചറുടെയും കൂട്ടുകാരുടെ ഉപദേശം കേട്ടിട്ടാണ് ഞാൻ ഇതിനൊക്കെ തുറന്നു വിട്ടത്. അപ്പോൾ അച്ഛൻ ചോദിച്ചു;" എന്താണ് ടീച്ചറും കൂട്ടുകാരും പറഞ്ഞത്?". അവൻ നടന്നതെല്ലാം അച്ഛനോട് പങ്കുവെച്ചു. ഇതെല്ലാം കേട്ട് അച്ഛന്റെ മനസ്സലിഞ്ഞു. അപ്പോൾ അവൻ തന്റെ അച്ഛനോട് പറഞ്ഞു;" ഇപ്പോൾ മനസ്സിലായില്ലേ അച്ഛാ.... എന്തിനാണ് ഞാൻ പക്ഷികളെ തുറന്നു വിട്ടത് എന്ന്?". അച്ഛനിൽ നിന്ന് മറുപടിയല്ല ലഭിച്ചത് മറിച്ച് ഭക്തിയോടെ ഉള്ള ഒരു വലിയ ആയിരുന്നു. അച്ഛനെ പുറത്തേക്ക് ആയിരുന്നു കൊണ്ടുപോയത്. അച്ഛന്റെ വലിയുടെ വേദനയിൽ ഞാനെന്ന അലറിവിളിച്ചു. ഇത് കേട്ട് അമ്മ ഓടി വന്നു. എന്നിട്ട് അച്ഛന്റെ അടുത്തു എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു. എന്നിട്ട് ഞാനും അച്ഛനും കൂടെ പോയത് മൃഗങ്ങളെ വളർത്തുന്ന കൂട്ടിന് അടുത്തേക്കായിരുന്നു. ആ മൃഗങ്ങളുടെ കൂട്ടിൽ മുയലുകൾ ആയിരുന്നു. ഞങ്ങൾ മുയലുകളെ എല്ലാം പിടികൂടി ഒരു ചാക്കിനകത്താക്കി. എന്നിട്ട് അച്ഛൻ പറഞ്ഞു;" മകനേ നീ പറഞ്ഞത് ശരിയാണ് മൃഗങ്ങൾ കാട്ടിൽ വളരേണ്ട വരാണ്". അച്ഛന്റെ ഈ മറുപടി കേട്ട് എനിക്ക് അത്ഭുതം ആയി. കിളികളെ തുറന്നു വിട്ടതിന് എന്നെ ശകാരിച്ച അച്ഛൻ എന്റെ ഉപദേശത്തിൽ മനസ്സിൽ മാറ്റംവരുത്തിയോ? എന്നു ഞാൻ ചിന്തിച്ചു. അങ്ങനെ ഞാനും അച്ഛനും നാട്ടിലേക്ക് യാത്രയായി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത