കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/വൃത്തിയുള്ള വീട് ആരോഗ്യമുള്ള കുടുംബം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള വീട് ആരോഗ്യമുള്ള കുടുംബം

കൊറോണ എന്ന മാരക രോഗം പടർന്ന് പിടിച്ചത് കാരണം നമ്മളെല്ലാവരും വീട്ടിൽ ഇരിക്കുകയാണല്ലോ. ഈ സമയത്ത് നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം.വേനൽ മഴ പെയ്തത് കൊണ്ട് ചിരട്ടകളിലും ഐസ്ക്രീം ബോളുകളിലുമൊക്കെ വെള്ളം കെട്ടി നിൽക്കും. അതിൽ കൊതുകുകൾ വളരാൻ കാരണമാകും.ഇത് നമുക്ക് പല രോഗങ്ങളും വരും' നമുക്ക് അതൊക്കെ കമഴ്ത്തിയിടാം പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിലും നമ്മുടെ വീടിന്റെ പരിസരങ്ങളിലും ഇടരുത്.മുതിർന്നവർ ഇടുമ്പോൾ നമുക്ക് തടയാം. എല്ലാ സമയത്തും സോപ്പുപയോഗിച്ച് കൈ കഴുകണം, നഖം മുറിക്കണം. നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാം. ശുചിത്വത്തിലൂടെ നമുക്ക് നമ്മുടെ നാടിനെ രോഗങ്ങളിൽ നിന്ന് രക്ഷിക്കാം. രോഗമില്ലാത്ത നല്ല ദിവസങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം.

ഷബഷഹബിൻ
2 A കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം