കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

പ്രകൃതി ദെെവത്തിൻ്റെ വരദാനമാണ്. ...പ്രകൃതിയും പ്രകൃതിവിഭവങ്ങളും മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല ,ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഇനി വരുന്ന തലമുറകൾക്കും കൂടിയുള്ളതാണ്. അതുകൊണ്ടു തന്നെ പ്രകൃതിയെ നമ്മൾ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. പക്ഷേ നമ്മൾ ഇതിൽ പരാജയപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.... പണം കൊണ്ടു മാത്രം എന്തും നേടാമെന്ന് നമ്മൾ വ്യാമോഹിച്ചു...മനുഷ്യൻ വയലുകൾ നികത്തി മണിമാളികകൾ പണിതു.കുന്നുകൾ ഇടിച്ച് ഫ്ലാറ്റുകളും ഫാക്ടറികളും പണിതു..ഇവിടുങ്ങളിലുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും പുഴകളിലേക്കും കടലിലേക്കും ഒഴുക്കി.മലകളും വനങ്ങളും നശിപ്പിച്ച് നമ്മൾ വലിയ പണക്കാരായി.ഇന്നിതാ നമുക്ക് കണ്ണുകൊണ്ടുകണാൻ പോലും കഴിയാത്ത അത്രയും ചെറിയ വൈറസ് കാരണം നാം പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ ഒതുങ്ങി ക്കഴിയുകയാണ്. നാം കാരണം ജീവൻ ഭീഷണിയിലായിരുന്ന മൃഗങ്ങൾ,പക്ഷികൾ,കടൽ ജീവികൾ തുടങ്ങിയവയൊക്കെ ഇന്ന് മനുഷ്യരുടെ ഉപദ്രവങ്ങളില്ലാതെ സ്വതന്ത്രമായി ജീവിക്കുകയാണ്.... ഈ ഒരു പകർച്ചവ്യാധിയിലൂടെ നമ്മൾ പഠിച്ച ഒത്തിരി പാഠങ്ങളിൽ ഒന്നാണ് പ്രകൃതിയെ സംരക്ഷിക്കുക എന്നത്...ഇനിയെങ്കിലും നമുക്കതിനു കഴിയുമെന്ന് പ്രത്യാശിക്കാം...

എയ്സ ഫാത്തിമ ടി പി
4 E കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം