കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രധിരോധം

പരിസ്ഥിതിയും ശുചിത്വവും രോഗം വരാതിരിക്കുവാനുള്ള അവിഭാജ്യഘടകമാണ് .അത് കൊണ്ട് നാം നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീടിനു ചുറ്റും പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിയരുത്.മാത്രമല്ല ഇനി മഴക്കാലം വരികയാണല്ലോ ചിരട്ടയിലും മറ്റും വെള്ളം കെട്ടികിടക്കുവാനിടയുണ്ട്. അപ്പോൾ ഇതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകി ഡെങ്കിപനി പോലുള്ള പല രോഗങ്ങളും വരാം.അത് കൊണ്ട് ഇങ്ങനെയുള്ളവ കമഴ്ത്തിയിടണം. രോഗം വരാതിരിക്കണമെങ്കിൽ നമുക്ക് നല്ല ആഹാരശീലമുണ്ടാകണം. ആഹാരത്തിൽ പഴം പച്ചക്കറികൾ പാൽ മുട്ട മീൻ മാംസം തുടങ്ങിയവ ഉൾപ്പെടുത്തണം എങ്കിൽ നമുക്ക് പ്രധിരോധശേഷിയുണ്ടാകൂ. ദിവസവും 2 നേരം കുളിക്കണം നേരത്തെ ഉണരുകയും വേണം. കൂടാതെ നാം ഇപ്പോൾ കൊറോണയുടെ ഭീഷണിയിലാണല്ലോ. അത് കൊണ്ട് ആൾക്കാർ കൂടുന്ന സ്ഥലത് പോകരുത്. കൈകൾ ഇടക്കടെ സോപ് ഉപയോഗിച്ച് കഴുകണം പുറത്ത് പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക എവിടെയും തൊടാതിരിക്കുക കൈ കൊണ്ട് മൂക്ക് കണ്ണ് വായ എന്നിവ തൊടാതിരിക്കുക. വീട്ടിലെത്തിയാൽ കുളിക്കുക. ഇങ്ങിനെയുള്ള ചെറിയ ശീലങ്ങളിലൂടെ നമുക്ക് രോഗങ്ങളെ ഒരു പരിധി വരെ പ്രധിരോധിക്കാം

ആയിഷ നൗഷാദ്
2 B കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം