കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ കാലം

തിരിച്ചറിവിന്റെ കാലം

നമ്മുടെ പരിസ്ഥിതി പല ഘടകങ്ങളും അടങ്ങിയതാണ്. അവയെല്ലാം പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നവയുമാണ്. അത്കൊണ്ട് ഒരു ഘടകത്തിന് നാശം സംഭവിക്കുമ്പോൾ അത് മറ്റൊരു ഘടകത്തെ മോശമായി ബാധിക്കും എന്ന തിരിച്ചറിവ് ആവണം നമുക്ക് ഉണ്ടാകേണ്ടത്. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ കാര്യങ്ങൾ പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. അത് കൊണ്ട് ആ പ്രകൃതിയുടെ സംരക്ഷണം മനുഷ്യന്റെ കടമയാണ്. ഈ ഒരു ചിന്ത നമ്മുടെ പൂർവികർക്ക് ഉണ്ടായിരുന്നെങ്കിലും ഈ പുതു തലമുറക്ക് ആ ചിന്ത തീരെ കുറവാണ്. അവർ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള അമിതമായ ആഗ്രഹം മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. വനങ്ങൾ നശിപ്പിച്ചു.നദികളും തോടുകളും അവൻ മലിനമാക്കി. അത്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കണം.


ഫാത്തിമ ലാനിയ
2 A കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം