കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാതി

എടാ അമലേ .... കളിക്കാൻ വാടാ. അപ്പുറത്തെ വീട്ടിലെ അപ്പുവിന്റെ വിളി .അപ്പൂ നീ കാര്യം ഒന്നും അറിഞ്ഞില്ലേ. ഈ അവധിക്കാലം കൊറോണക്കാലമാ' എല്ലാവരും വീട്ടിനുള്ളിലിരിക്കണം. പിന്നെയാകളി ...... വീട്ടിനുള്ളിലിരുന്ന് കളിക്കാം. വീടിനുള്ളിലോ ..... അതെങ്ങനെ? അപ്പുവിന് സംശയം. പുസ്തകം വായിക്കാം. പടം വരയ്ക്കാം, കളിപ്പാട്ടം ഉണ്ടാക്കാം. അങ്ങനെ ... പിന്നെ അഛനോടും അമ്മയോടുമൊപ്പം കളിക്കാം. നമ്മൾ എഴുതുന്ന കഥകളും കവിതകളുമൊക്കെ അക്ഷരവൃക്ഷം - സ്ക്കൂൾ വിക്കിയിൽ ചേർക്കാം ..... അങ്ങനെ എന്തെല്ലാം ...... അഛനോടും അമ്മയോടുമൊപ്പം കളിക്കാൻ നല്ല രസമാ'. എന്നാ ഞാ ൻ പോകുവാ .അപ്പു വീട്ടിലേക്കോടി. എടാ വീട്ടിൽ ചെന്നാലുടനെ കൈകൾ സോപ്പിട്ട് കഴുകണേ.ഞാൻ വിളിച്ചു പറഞ്ഞു. ശരി കഴുകാം ......... കൊറോണക്കാലം കഴിയട്ടെ നമുക്കൊന്നിച്ച് കളിക്കാം... : ഞാൻ ഉറക്കെ പറഞ്ഞു. അവൻ അത് കേട്ടോ എന്തോ '


അമൽ എ.എസ്.
5A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ