കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/കൊറോണയും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കേരളവും

ലോകത്തിൽ ഇന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്ന് സ്വയം പരിചയപ്പെടുത്തുകയും അത് കാര്യമായി ആരും എതിർക്കാത്തതുമായ ഏക പ്രദേശം കേരളമാണ്. കൊ വിഡ് എന്ന മഹാമാരി ലോകമെമ്പാടും വിറകൊള്ളിച്ചുകൊണ്ടിരിക്കുന്നു. കൊവിഡിന് നിറമോ പണമോ ആയുധമോ മതമോ പ്രായമോ ഭാഷയോ ഒന്നും പ്രശ്നമായിരുന്നില്ല. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളേയും ഒരേ പോലെ ആക്രമിച്ച ഈ വൈറസ് ശാസ്ത്രലോകത്തെ സ്തബ്ധരാക്കി. അവരുടെ നിസ്സഹായാവസ്ഥ ഓർമിപ്പിച്ചു. ലോക് ഡൗൺ എല്ലാ രാഷ്ട്രങ്ങളേയും പൂർണമായെന്നോണം സ്തംഭിപ്പിച്ചപ്പോൾ ഈ വൈറസിനെ ഏറ്റവും മികച്ച നിലയിൽ പ്രതിരോധിച്ചത് കേരളമാണെന്ന് ലോകമെമ്പാടും പ്രകീർത്തിക്കപ്പെട്ടു. കൊ വിഡ് ഒരാധിയായി കേരളത്തെ പിന്തുടർന്നിട്ട് ഒന്നര മാസം കഴിഞ്ഞു. ലോകം പേടിച്ചു നിൽക്കുമ്പോൾ കേരളം തീർത്തകരുതലിനു പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങളുണ്ട്.തുടക്കത്തിൽ ആരോഗ്യ വകുപ്പും പിന്നീട് സർക്കാർ സംവിധാനമാകെയും ജനതയും ഒന്നിച്ചെടുത്ത ജാഗ്രത .പ്രതിസന്ധിയിലും കേരളം കാണിച്ച ഒത്തൊരുമയായിരുന്നു ഏറ്റവും നിർണായകം


പ്രവീൺ എസ്
5A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം