കെ വി ആർ എച്ച് എസ്, ഷൊറണൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ് .പി .സി കെ .വി .ആർ .ഹൈസ്ക്കൂൾ ,ഷൊർണ്ണൂർ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് കെ .വി .ആർ ഹൈസ്ക്കൂൾ ഷൊർണ്ണൂർ 2016 ഒക്ടോബറിൽ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു .ബഹുമാനപ്പെട്ട അന്നത്തെ എം .എൽ .എ പി .കെ ശശി അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ .പി .ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു .പ്രസ്തുത ചടങ്ങിൽ പാലക്കാട് എം.പി ശ്രീ .എം .ബി .രാജേഷ് യൂണിഫോമുകളുടെ വിതരണം നടത്തി .കഴിഞ്ഞ ആറു വർഷമായി നാൽപത്തിനാല് സീനിയർ കാഡറ്റുകളും ,നാൽപത്തിനാല് ജൂനിയർ കാഡറ്റുകളുമടങ്ങുന്ന എസ് .പി .സി ടീം സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു .സാമൂഹിക സാന്ത്വന _ സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യമായി കാഡറ്റുകൾ ഇപ്പോഴും പ്രവർത്തിച്ചു വരുന്നു .