കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കാട് നശിച്ച കഥ

കാട് നശിച്ച കഥ

പണ്ടൊരിക്കൽ തെക്കേ അമേരിക്കയിൽ കുറേയാളുകൾ ഒത്തുചേർന്നു. എന്തിനാണെന്നോ...? മാനുകൾ പൂർണ്ണമായും നശിച്ചു പോവാതിരിക്കാൻ. അതിന് അവർ കണ്ട വഴിയോ... കടുവകളെ കൊന്നൊടുക്കുക! മാനുകളുടെ ശത്രുക്കളാണല്ലൊ കടുവകൾ. ഏതാനും ദിവസങ്ങൾ കൊണ്ട് അവർ തീരുമാനം നടപ്പിലാക്കി. തോക്കുമായി കാട്ടിൽ കയറി കടുവകളെ ഒന്നൊന്നായി കൊല്ലാൻ തുടങ്ങി.
കാട്ടിലെ മാനുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. കാട്ടിലെ പുല്ലു മുഴുവൻ അവർ തിന്നു തീർത്തു. പച്ച പിടിച്ചുനിന്ന പുൽമൈതാനങ്ങൾ തരിശ്ശുകളായി. ചെറുജീവികൾ നശിച്ചു. അവയെ തിന്നു ജീവിക്കുന്ന പക്ഷികളും ജന്തുക്കളും അപ്രത്യക്ഷമായി. ക്രമേണ കാട് ഇല്ലാതായി. അതോടെ തീറ്റ കിട്ടാതെ വലഞ്ഞു നടക്കുന്ന മാനുകളുടെ സ്ഥിതിയോ, അതിലും കഷ്ടം... !!

അനിക
5 ജി ജി എച്ച് എസ് കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ