കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/അംഗീകാരങ്ങൾ/2023-24ലെ അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എസ് എൽ സി പരീക്ഷ 2023

100%ത്തോടെ മികച്ച വിജയം

66 ഫുൾ എ+

തൃശ്ശൂർ ജില്ലയിൽ 100% വിജയം നേടിയ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ ഫുൾ എ+ വാങ്ങി ഒന്നാം സ്ഥാനം

2023

ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഒന്നാം സ്ഥാനം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഓൾ ഇന്ത്യ ക്വിസ് ഓൺ ഫിനാൻഷ്യൽ ലിറ്ററസി 2023ന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ നടത്തിയ ക്വിസിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അഭിരാമി പി.ആർ ,ശിഖ സി.എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഓൺ ലൈനായി പങ്കെടുത്ത മത്സരത്തിൽ വിദ്യാർത്ഥികൾ 60 ൽ 57 മാർക്ക് നേടി. ജൂൺ 15ന് ട്രയൽ റൗണ്ട് നടന്നിരുന്നു . അതിനു ശേഷമാണ് ജൂൺ 26 ന് നടന്ന മെയിൻ റൗണ്ടിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിച്ചത്. ആർ ബി ഐ പ്രസിദ്ധീകരിച്ച പ്രത്യേക സിലബസിലെ ഫിനാൻഷ്യൽ എജ്യുക്കേഷനുമായി ബന്ധപ്പെട്ട 30 ഓളം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. ആർ ബി ഐയുടെ ഫിനാൻഷ്യൽ എജ്യുക്കേഷൻ വെബ്സൈറ്റുകളും 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള തീവ്ര പരിശീലനത്തിന് നേതൃത്വം നൽകിയത് സോഷ്യൽ സയൻസ് അദ്ധ്യാപകരായ വി എ ശ്രീലത , ടി എസ് സോണിയ എന്നിവരാണ്. പ്രധാനാധ്യാപിക ഷൈനി ആന്റോ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി.

ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഒന്നാം സ്ഥാനം

വായനാ മത്സരത്തിൽ സമ്മാനർഹയായി

ആശാൻ സ്മാരക മുൻസിപ്പൽ ലൈബ്രറിയും കൊടുങ്ങല്ലൂർ മുൻസിപ്പൽ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായനാ മത്സരത്തിൽ 10 സി ക്ലാസിലെ കൃഷ്ണാഞ്ജലി കെ എസ് സമ്മാനർഹയായി. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ വരുന്ന വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

വായനാ മത്സരത്തിൽ സമ്മാനർഹയായി

പ്രതിഭാ സംഗമത്തിൽ ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് ആദരം

2023 എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ പ്രതിഭാ സംഗമം നടന്നു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചാലക്കുടി കാർമൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാലയത്തിലെ ഫുൾ എ+ നേടിയ 66 കുട്ടികളെയും ആദരിച്ചു. 100 % വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള ആദരവിൽ കെ കെ ടി എം ജി ജി എച്ച് എസ് എസും പങ്കു ചേർന്നു. പ്രധാനാധ്യാപിക ഷൈനി ആന്റോ, അധ്യാപകരായ ടി കെ സുജാത, പി ടി എ അംഗങ്ങളായ പി ബി രഘു, ജിൻസി സമീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രതിഭാ സംഗമത്തിൽ ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് ആദരം

ആർ ബി ഐയുടെ ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഒന്നാം സ്ഥാനം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഓൾ ഇന്ത്യ ക്വിസ് ഓൺ ഫിനാൻഷ്യൽ ലിറ്ററസി 2023ന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ നടത്തിയ ക്വിസിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അഭിരാമി പി.ആർ ,ശിഖ സി.എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഓൺലൈനായി പങ്കെടുത്ത മത്സരത്തിൽ വിദ്യാർത്ഥികൾ 60 ൽ 57 മാർക്ക് നേടി. ജൂൺ 15ന് ട്രയൽ റൗണ്ട് നടന്നിരുന്നു . അതിനു ശേഷമാണ് ജൂൺ 26 ന് നടന്ന മെയിൻ റൗണ്ടിലേക്ക് കുട്ടികൾക്ക് പ്രവേശനം ലഭിച്ചത്. ആർ ബി ഐ പ്രസിദ്ധീകരിച്ച പ്രത്യേക സിലബസിലെ ഫിനാൻഷ്യൽ എജ്യുക്കേഷനുമായി ബന്ധപ്പെട്ട 30 ഓളം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. ആർ ബി ഐയുടെ ഫിനാൻഷ്യൽ എജ്യുക്കേഷൻ വെബ്സൈറ്റുകളും 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള തീവ്ര പരിശീലനത്തിന് നേതൃത്വം നൽകിയത് സോഷ്യൽ സയൻസ് അദ്ധ്യാപകരായ വി എ ശ്രീലത , ടി എസ് സോണിയ എന്നിവരാണ്. പ്രധാനാധ്യാപിക ഷൈനി ആന്റോ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി.

ആർ ബി ഐയുടെ ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഒന്നാം സ്ഥാനം

സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങളായ കുട്ടികൾക്ക് ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ്

കുട്ടികൾക്ക് ദ്വിദീയ സ്വാപാൻ സർട്ടിഫിക്കറ്റ്

സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ

അഞ്ചാമത് സംസ്ഥാന ജൂനിയർ ഗേൾസ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ ഗേൾസ് സ്കൂളിലെ ആത്മിക ഷോമി സ്വർണ്ണമെഡൽ നേടി. സെപ്റ്റംബർ 4, 5 തീയതികളിലായി തിരുവനന്തപുരം ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടന്നത്. കേരള ബോക്സിംഗ് റിവ്യൂ കമ്മറ്റിയാണ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ചവരാണ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ മത്സരിച്ചത്. 49 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ആത്മിക 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്രധാനാദ്ധ്യാപിക ഷൈനി ആന്റോ, പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ, കായിക അദ്ധ്യാപകൻ വിമൽ വർഗ്ഗീസ് എന്നിവ‍ർ അഭിനന്ദിച്ചു.

സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ