കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/അംഗീകാരങ്ങൾ/2022-23ലെ അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എസ് എൽ സി പരീക്ഷ 2022

99.6%ത്തോടെ മികച്ച വിജയം

80 ഫുൾ എ+

തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ+ വാങ്ങിയ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം

മുൻകാല ഫലത്തിൽ സംസ്ഥാന തലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ നാലാം സ്ഥാനം

ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ കെ.കെ.ടി.എം.ജി.ജി എച്ച്.എസ്. സ്കൂളിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസിലെ ശിഖ, അഭിരാമി എന്നിവർ പങ്കെടുത്തു. ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം

എൻ എം എം എസ് പരീക്ഷയിൽ ഉജ്ജ്വല വിജയം

എൻ എം എം എസ് പരീക്ഷയിൽ ഉജ്ജ്വല വിജയം

തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം

തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ബാല വർമ്മ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ സജി ചെറിയാനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം

പ്രാദേശിക ചരിത്ര രചന കൊടുങ്ങല്ലൂർ ഉപജില്ല പ്രോജക്ട് അവതരണം - ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം

പ്രാദേശിക ചരിത്ര രചന കൊടുങ്ങല്ലൂർ ഉപജില്ല പ്രോജക്ട് അവതരണത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിന് ലഭിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് , പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ചരിത്രാന്വേഷണയാത്രകൾ - പ്രാദേശിക ചരിത്ര രചന പ്രോജക്ട് അവതരണം നടന്നത്. കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ പങ്കെടുത്ത പരിപാടി കൊടുങ്ങല്ലൂർ പി.ബി.എം. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് നടന്നത്. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും പി.ടി.എ. പ്രസിഡന്റുമായ കൈസാബ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് പ്രിൻസിപ്പാൾ രാജേശ്വരി സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ബീന ജോസ് , പ്രധാന അധ്യാപകൻ അജയകുമാർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രോജക്ട് അവതരിപ്പിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കുകയും, വിജയികൾക്കുളള സമ്മാനങ്ങളും സർട്ടിഫിക്കേറ്റുകളും വിതരണം നടത്തുകയും ചെയ്തു.

ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പായസത്തിന് കൈയ്യടിയും എ ഗ്രേഡും

കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിലും, തൃശൂർ റവന്യു ജില്ലാ കലോത്സവത്തിലും ഞങ്ങളുടെ പെൺകുട്ടികൾ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ പായസം എന്ന നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൈ നിറയെ കൈയ്യടിയും എ ഗ്രേഡും നേടി വിജയം ആവർത്തിച്ചു. സമകാലിക ചർച്ചാ വിഷയത്തോട് നാടകത്തിൻ്റെ പ്രമേയത്തിന് സാമ്യമുള്ളത് ഞങ്ങളുടെ കുറ്റമല്ല. ചിലർ പായസം രുചിച്ച് മുഖം ചുളിച്ചുവെങ്കിലും ബഹു ഭൂരിപക്ഷം വരുന്ന ആസ്വദകർക്ക് നാടകം നന്നേ ബോധിച്ചു. ഇത് വെറുമൊരു നാടകമായിരുന്നില്ല മറിച്ച് ഉള്ളിൻ്റെയുള്ളിലുള്ള അധമ ചിന്തകൾക്ക് മേൽ തിളച്ച വെള്ളം കോരിയൊഴിക്കുന്ന അനുഭവമായിരിന്നു.

പായസം എന്ന നാടകം

ന്യുമാത്സ് വിജയിക്ക് അഭിനന്ദനം

ന്യുമാത്സ് വിജയിക്ക് അഭിനന്ദനം

അഭിനന്ദനം

അഭിനന്ദനം

കാക്കേ കാക്കേ കൂടെവിടെ - യു.പി.വിഭാഗം നാടകം-ഒന്നാം സ്ഥാനം

ഇരിഞ്ഞാലക്കുടയിൽ നടക്കുന്ന റവന്യൂജില്ലാ സ്‌കൂൾ കലോത്സവം _ യു.പി.വിഭാഗം നാടകം _ എ ഗ്രേയ്ഡ്‌ ഒന്നാം സ്ഥാനം കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ. ഹയർ സെക്കണ്ടറി (ഗേൾസ്) സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച കാക്കേ കാക്കേ കൂടെവിടെ_ എന്ന നാടകത്തിന് ലഭിച്ചു. അന്നത്തിന്റെ മൂല്യത്തെക്കുറിച്ചും വിശപ്പിന്റെ രാഷ്ട്രീയത്തെ കുറിച്ചുമാണ് ഈ നാടകം നമ്മോട് സംസാരിക്കുന്നത്. വിശക്കുന്നവർക്ക് അന്നമൂട്ടാതെ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നതിന്റെ നിരർഥകതയാണ് നാടകം ചർച്ച ചെയ്തത്. സന്തോഷ് എച്ചിക്കാനത്തിന്റെ 'സിംഗപ്പൂർ' എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കരമാണ് 'കാക്കേ കാക്കേ കൂടെവിടെ'. സലീഷ് പത്മിനി സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത നാടകത്തിന്റെ രചന വിനീഷ് പാലയാട് നിർവഹിച്ചു. കൊടുങ്ങല്ലൂർ രാരംഗ് തിയ്യേറ്റർ ഫോർ എഡ്യുക്കേഷന്റെ ആർടിസ്റ്റിക്ക് ഡയറക്ടർ ആണ് സലീഷ്. രാരംഗ് സംഘാടകരിൽ ഒരാളായ ഫെബിന ടീച്ചറാണ് ഈ ടീമിനെ കോ_ഓഡിനേറ്റ് ചെയ്തത്. ജില്ലയിലെ മികച്ച നടിയായി തെരഞ്ഞെടുത് ഈ നാടകത്തിലെ കുട്ടിയമ്മയാണ്. നാടകത്തിന്റെ ഭാഗമായി അരങ്ങിൽ 7 ഉം അണിയറയിൽ 3 ഉം കുട്ടികൾ സജിവമായി ഉണ്ടായിരുന്നു.

യു.പി.വിഭാഗം നാടകം-ഒന്നാം സ്ഥാനം

ശാസ്ത്രോത്സവം വിജയികൾക്ക് അഭിനന്ദനം

ശാസ്ത്രോത്സവം വിജയികൾക്ക് അഭിനന്ദനം

എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾക്ക് ഒന്നാം സ്ഥാനം

എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾക്ക് ഒന്നാം സ്ഥാനം

നാഷണൽ റോൾ പ്ലേ മൽസരത്തിൽ ഒന്നാം സ്ഥാനം

ഇരിഞ്ഞാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന നാഷണൽ റോൾ പ്ലേ മൽസരത്തിൽ ജില്ലാതലത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടി. പ്രശസ്തങ്ങളായ പല വിദ്യാലയങ്ങളും മത്സരിച്ചതിൽ നിന്നും ഒരു സർക്കാർ വിദ്യാലയം ഈ നേട്ടം കൈവരിച്ചത് ഇവിടുത്തെ കുട്ടികളുടെയും അദ്ധ്യാപകരുടെയും മികവിനെ കാണിക്കുന്നു. ജില്ലയെ പ്രതിനിധീകരിച്ച് പലവട്ടം സംസ്ഥാന തലത്തിൽ മത്സരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.

നാഷണൽ റോൾ പ്ലേ മൽസരത്തിൽ ഒന്നാം സ്ഥാനം

യു എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം

യു എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം ആവർത്തിച്ച് 15 മിടുക്കികൾ കെ കെ ടി എം ഗവ: ഗേൾസ് ഹയർ സെക്കന്ററിയുടെ മിന്നും താരങ്ങളായി മാറി. അതിൽ 2 പേരെ പ്രതിഭാധനരായി തെരഞ്ഞെടുത്തു എന്നത് വിജയത്തിന്റെ മാറ്റു കൂട്ടി. നെഹല സമീർ, സഹ്‌റ റിഹാന എഫ് എന്നീ വിദ്യാർത്ഥിനികളെയാണ് പ്രതിഭാധനരായി തെരഞ്ഞെടുത്തത് . ജ്യോതിക ടി എസ്, ഷഹദ്, ഹാദിയ, നേഹലക്ഷ്മി, ഐശ്വര്യ രാജ്, അനന്യ പി എ, ഫർസാന യാസ്മിൻ കെ ടി, വിഷ്ണുപ്രിയ എ വി, അനുശ്രീ അനീഷ് കെ എ, അസ്ര സായിമ ടി എം, അധീതി എം ധീരജ്, അനുപ്രിയ കെ പി, എൽറീന ഹെൻറി എന്നിവരാണ് യു എസ് എസ് നേടിയ മറ്റു വിദ്യാർത്ഥിനികൾ. വിഷയാടിസ്ഥാനത്തിൽ അധ്യാപകർ നൽകിയ ചിട്ടയായ പരിശീലനവും വിദ്യാർത്ഥികളുടെ കഠിനപ്രയത്നവും ആണ് ഈ തിളങ്ങുന്ന വിജയത്തിനു പിന്നിലെന്ന് ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ അഭിപ്രായപ്പെട്ടു. സ്കോളർഷിപ്പു നേടിയ വിദ്യാർത്ഥികളേയും അതിനു അവരെ പ്രാപ്തരാക്കിയ അധ്യാപകരേയും പി ടി എ അനുമോദിച്ചു.

യു എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം

ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം

സംസ്ഥാന സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കല്യാണി സിരിൻ നമ്മുടെ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്..

ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം

സംസ്ഥാന തല ശിൽപശാലയിലേക്ക് സ്കൂളിലെ പി.ടി.എ പ്രസിഡൻ്റ്

പാഠ്യ പദ്ധതി പരിഷ്ക്കരണത്തിൻ്റെ ഭാഗമായി എസ്.സി.ആർ.ടി കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഘടിപ്പിക്കുന്ന സംസ്ഥാന തല ശിൽപശാലയിലേക്ക് സ്കൂളിലെ പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങലിനെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിൽ നടക്കുന്ന ശിൽപശാലയിൽ കേരളത്തിൽ നിന്നും രണ്ട് പി.ടി.എ പ്രസിഡൻ്റുമാർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അതിലൊരാളായിട്ടാണ് പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങലിനെ തിരഞ്ഞെടുത്തത്.. പുതിയ പിടിഎ നിലവിൽ വന്ന ഉടനെ തന്നെ നേടിയ ഈ അംഗീകാരം സ്കൂളിന് അഭിമാനകരമായ നേട്ടമാണ്.

മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ്' എന്ന ഹ്രസ്വ ചിത്രം ഒന്നാം സ്ഥാനം നേടി

തൃശൂർ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം സംഘടിപ്പിച്ച നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ്റെ ഭാഗമായുള്ള ഷോർട്ട് ഫിലിം മത്സരത്തിൽ കെ. കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ നിർമിച്ച 'മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ്' എന്ന ഹ്രസ്വ ചിത്രം ഒന്നാം സ്ഥാനം നേടി. ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശം വിഷയമാക്കിയ ഹ്രസ്വചിത്രം കുട്ടികളുടെ നേതൃത്വത്തിലാണ് നിർമിച്ചത്.അധ്യാപകരുടെ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. 60 കുട്ടികളിൽ നിന്നും അഭിനയത്തിൽ മികവ് പുലർത്തിയ 15 കുട്ടികളെ ഓഡിഷൻ നടത്തി തെരഞ്ഞെടുത്തിയാണ് സിനിമ ചിത്രീകരിച്ചത്.വസിനിമ മേക്കിങ് ഇൽ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് രണ്ടു ദിവസത്തെ പരിശീലനം കുട്ടികൾക്ക് നൽകിയിരുന്നു. ഒൻപതാം ക്ലാസിലെ ലക്ഷ്മിയാണ് സിനിമ സംവിധാനം ചെയ്തത്. ജ്യൂട്ടിമയാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. ക്യാമറ ചലിപ്പിച്ചത് ഐഷയാണ്.

മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ് ഒന്നാം സ്ഥാനം നേടി

ജില്ലാതലത്തിൽ ആദരിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ 'സ്കൂൾ വിക്കി' അവാർഡിന് അർഹരായ കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിനെ ജില്ലാതലത്തിൽ ആദരിച്ചു. കൈറ്റിന്റെ ജില്ല റിസോഴ്സ് സെൻററിൽ വച്ച് നടന്ന ചടങ്ങിൽ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന മോഹനൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ വിജയികളായ വിദ്യാലയങ്ങൾക്ക് ഉപഹാരം സമർപ്പണം നടത്തി. ജില്ലാതല ജേതാക്കളായ എച്ച് എസ് മണ്ണംപേട്ട, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര എന്നീ വലിയ വിദ്യാലയങ്ങളിൽ നിന്നുള്ളവരും ചടങ്ങിന് എത്തിച്ചേർന്നിരുന്നു. തൃശ്ശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലകളിലെ എച്ച് എം ഫോറം സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ജില്ലാതലത്തിൽ ആദരിച്ചു

വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയിൽ നിന്നും പുരസ്കാരം

സ്കൂൾ വിക്കിയിൽ മികച്ച താളിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതിന്റെ പുരസ്കാരം സ്കൂളിലെ വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്കാര വിതരണം നടന്നത്. നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വി ശിവൻ കുട്ടി അദ്ധ്യക്ഷനും ആന്റണി രാജു മുഖ്യാതിഥിയുമായിരുന്നു. എല്ലാ ജില്ലയിൽ നിന്നുമുള്ള സമ്മാനാർഹർ ചടങ്ങിൽ എത്തിച്ചേർന്നിരുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രാദേശിക ഭാഷയിൽ തയ്യാറാക്കിയ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ സ്കൂൾ വിക്കിക്ക് കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്.

വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയിൽ നിന്നും പുരസ്കാരം

സ്കൂൾ വിക്കി ശബരീഷ് സ്‌മാരക പുരസ്കാര മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം

2021-22വർഷത്തെ സ്കൂൾ വിക്കി ശബരീഷ് സ്‌മാരക പുരസ്കാര മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം മാതാ എച്ച് എസ് മണ്ണംപേട്ടയും മൂന്നാം സ്ഥാനം എസ് എസ് ജി എച്ച് എസ് പുറണാട്ടുകരയും നേടി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009-ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് 'സ്കൂൾവിക്കി'. പതിനയ്യായിരത്തിലധികം സ്കൂളുകൾ ഇതിൽ അംഗങ്ങളാണ്. സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ കോ-ഓർഡിനേറ്റർ ആയിരുന്ന കെ. ശബരീഷിന്റെ സ്‌മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കാണ് ഈ അവാർഡ് നൽകുന്നത്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമായി ക്യാഷ് അവാർഡും പ്രശസ്തി പത്രവുമാണ് വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത്. ജൂലൈ 1 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാര വിതരണം നടത്തും. സ്കൂൾ ഐടി കോ ഓർഡിനേറ്റർ അരുൺ പീറ്ററിന്റെയും സഹപ്രവർത്തകരുടേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. മത്സരഫലങ്ങൾ https://schoolwiki.in/sw/b2rc എന്ന പോർട്ടലിൽ ലഭ്യമാണ്.

സ്കൂൾ വിക്കി ശബരീഷ് സ്‌മാരക പുരസ്കാര മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം

ഐ ടി വിഷയത്തിൽ സമാനതകളില്ലാത്ത വിജയം

276 ൽ 273 കുട്ടികൾക്കും ഐ ടി വിഷയത്തിൽ A+ നേടി സംസ്ഥാന തലത്തിൽ തന്നെ ചരിത്രനേട്ടമാണ് ഗേൾസ് സ്കൂൾ നേടിയത്. വളരെ ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികൾ ഐ ടി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. സ്കൂൾ ഐടി കോർഡിനേറ്ററായ അരുൺ പീറ്റർ മറ്റ് ഐ ടി അധ്യാപകരോടൊപ്പം വളരെയധികം കഠിന പ്രവർത്തനമാണ് ഐടി വിഷയത്തിനായി നടത്തപ്പെടുന്നത്. പരീക്ഷ ആരംഭിക്കുന്നതിന് 2 ആഴ്ച മുന്നേ തന്നെ രാവിലെ മുതൽ വൈകീട്ട് വരെ ഓരോ ക്ലാസിനും പ്രത്യേകമായി പരിശീലനം നടത്തിയിരുന്നു. പരീക്ഷയുടെ ദിനങ്ങളിൽ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പരിശീലനം വൈകീട്ട് 5 മണി വരെ നീളുന്നു. പ്രത്യേകം സജ്ജമാക്കിയ മുറിയിൽ ലാപ്ടോപ്പുകൾ ക്രമീകരിച്ച് ഒരു കുട്ടിക്ക് ഒരു ലാപ് ടോപ്പ് എന്ന രീതിയിലാണ് പരിശീലനം നടത്തിയിരുന്നത്. കുട്ടികളുടെ പരിശ്രമവും അധ്യാപകരുടെ അധ്യാനവുമാണ് ഈ മികച്ച വിജയത്തിന്റെ രഹസ്യമെന്ന് എസ്ഐ ടി സി കെ പി അരുൺ പറഞ്ഞു.

ഐ ടി വിഷയത്തിൽ സമാനതകളില്ലാത്ത വിജയം

ഗീതാഞ്ജലി സാഹിത്യോത്സവം-മൂന്നാം സ്ഥാനം