കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/രാമുവിന്റെ ചക്കര

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ ചക്കര


രാമു എന്നും രാവിലെ ഉറക്കം ഉണർന്നാൽ ആദ്യം പോകുന്നത് അവന്റെ ചക്കരയുടെ അടുത്താണ് .ആരാണ് ഈ ചക്കര എന്നല്ലേ. അത് അവന്റെ വളരെ ഭംഗിയുള്ള പശു കുട്ടിയാണ് .ഇപ്പം രണ്ടു മാസം പ്രായമാണ് അതിന് ഉള്ളത്. അതിന്റെകുടെ കളിക്കാനും അതിന് പുല്ലു കൊടുക്കാനുമാണ് അവന് ഇഷ്ടംചക്കരയ്ക്കും അവനെ വളരെ ഇഷ്ടമാണ് അവനെ കണ്ടാൽ അവൾ തല കുലുക്കി അടുത്ത് വരും അവരു തമ്മിൽ അത്ര സ്നേഹമാണ്. ഒരു ദിവസം അവന് ഒരു സംശയം, എന്താണ് അമ്മേ ചക്കര നമ്മളെ പോലെ ആവാത്തത്. അമ്മ പറഞ്ഞു നമ്മൾ മനുഷ്യരാണ്.അവർ മൃഗങ്ങളാണ്. അവർക്ക് ഒരിക്കലും നമ്മളെപ്പോലെ നടക്കാനും ചിരിക്കാനും കളിക്കാനും കഴിയില്ല. അത് മനുഷ്യർക്ക് മാത്രം ഉള്ള കഴിവാണ്. അതുകൊണ്ടാണ് നമ്മൾ മനുഷ്യർ അഹങ്കാരികൾ ആയത്. അവർ മൃഗങ്ങളെ കളിയാക്കുന്നത്. ഒരിക്കലും നമ്മൾ ഒന്നിനേയും വെറുക്കാനും നശിപ്പിക്കാനും പഠിക്കരുത്. സ്നേഹം അതാണ് ഏറ്റവും വലിയ മരുന്ന്. രാമു പറഞ്ഞു, "അമ്മേ എനിക്ക് എല്ലാം മനസ്സിലായി. ഇനി ഒരിയ്ക്കലും ഞാൻ ആരേയുംഒന്നിനേയും ഉപദ്രവിക്കില്ല".

അരുന്ധതി വർമ്മ
10 സി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ