കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/നല്ല നെല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നെല്ലി


എന്റെ വീട്ടുമുറ്റത്ത് ഞാൻ വെച്ച നെല്ലി വെറുമൊരു മരം മാത്രമല്ല എന്റെ കൂട്ടുകാരനും കൂടിയാണ് എന്റെ വീടിന്റെ അടുത്ത് കളിക്കാൻ എന്റെ പ്രായക്കാരാരുമില്ലാത്ത തിനാൽ ഞാൻ മിക്കപ്പോഴു അവനോട് സംസാരിക്കാറുണ്ട് ഞാൻ അടുത്ത് ചെയ്യുമ്പോൾ അത് തലയാട്ടാറുണ്ട് ഞാൻ 4ാം ക്ലാസിൽ പഠിക്കുമ്പോൾ ജൂൺ 5ാം തീയതി വെച്ച നെല്ലിമരത്തിന് 2020 ജൂൺ അഞ്ച് ആകുമ്പോൾ 5 വയസാക്കും. അവനിപ്പോൾ എന്റെ അതേ പൊക്കമുണ്ട് 2018 - ലെ വെള്ളപ്പൊക്കത്തിന് അവന് ചെറിയ കേടുപാടുകൾ പറ്റിയെങ്കിലും ഞാനും അച്ഛനും കൂടി അവനെ സുഖപ്പെടുത്തി എടുത്തു നെല്ലിക്കക്ക് സംസ്കൃതത്തിൽ അമൃത, ആമലക: എന്നൊക്കെ പറയാറുണ്ട് വിറ്റാമിൻ c യുടെ കലവറയാണ് നെല്ലിക്ക നെല്ലിക്കയുണ്ടെങ്കിൽ ജീവിത ശൈലിരോഗങ്ങൾ ഇല്ല കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചക്കും രക്തം ഉണ്ടാകുന്നതിനും ബുദ്ധി വളർച്ചക്കും ഒക്കെ നെല്ലിക്ക നല്ലതാണ്. മാത്രമല്ല നമ്മുടെ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ONV കുറുപ്പ് "തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാൻ മോഹം", എന്ന് എത്ര മനോഹരമായിട്ടാണ് കുറിച്ചിട്ടിരിക്കുന്നത് കുറച്ച് നാൾ കഴിയുമ്പോൾ എന്റെ നെല്ലിമരത്തിലും ഒരുപാട് കായ്കളുണ്ടാകുമായിരിക്കും നിങ്ങൾക്കെന്റെ നെല്ലിമരം കാണണ്ടേ ഞാൻ ഫോട്ടോ ഇട്ടം തരാം ഇപ്പോൾ സന്ധ്യയായതു കൊണ്ട് അവനുറങ്ങി പോയി

നന്ദനൻ പി എസ്
8 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം