കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/ദൈവത്തിന്റെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ വരദാനം


രാമു വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അത് ശ്രദ്ധയിൽ പെട്ടത്. അവന്റെ അച്ഛൻ വലിയ കുഴി വെട്ടുന്നു .അച്ഛാ എന്തിനാണ് ഈ കുഴി വെട്ടുന്നത് ? മോനേ ഇത് മണ്ണിര കംപോസ്‌റ്റു ണ്ടാക്കാനാണ് . മണ്ണിര കംപോസ്‌റ്റോ അതെന്താ അച്ഛാ? അവൻ ആകാംക്ഷയോടെ ചോദിച്ചു . മോനേ നമ്മുടെ ചെടികൾക്കും കൃഷിക്കും ആവശ്യമായ വളം ഉത്‌പാദിപ്പിക്കാം, അതിനായി കുറച്ച് മണ്ണിരകളും അധികം വരുന്ന പച്ചക്കറി, പഴങ്ങൾ, മറ്റ് ആഹാരവസ്തുക്കൾ എന്നിവ മതിയാകും. ഇതിലൂടെ മലിനീകരണം തടയാനാകും. അച്ഛാ വേറെന്തൊക്കെയാണ് ഈ പരിസരത്തിനും പ്രകൃതിക്കും വേണ്ടി ചെയ്യാനാകുന്നത് ? ധാരാളം വൃക്ഷങ്ങളും ചെടികളും നട്ടുനനക്കുക പ്ലാസ്റ്റിക്ക്, ഇലക്ട്രോണിക്ക്‌ വേസ്റ്റ് മണ്ണിലേക്ക് വലിച്ചെറിയാതിരിക്കുക, മഴവെള്ളക്കുഴികൾ ഉണ്ടാക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക , മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുക, നമ്മുടെ ജല സ്രോതസ്സ് വൃത്തിയാക്കുക തുടങ്ങിയവ ചെയ്യുക. ഓർക്കുക ഈ പ്രകൃതി ദൈവം നമുക്ക് തന്ന വരദാനമാണ് അത് വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടേതാണ്. അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു തുടങ്ങാം എന്നു കരുതി രാമു അകത്തുണ്ടായിരുന്ന ആഹാര അവശിഷ്ടങ്ങൾ കംപോസ്‌റ്റു കുഴിയിൽ നിക്ഷേപിച്ചു. അങ്ങനെ അവൻ തന്റെ പരിസരം ശുചിയായി സൂക്ഷിക്കാനുള്ള അച്ഛന്റെ ഉപദേശം ഉൾക്കൊണ്ടു തുടങ്ങി.

ആർദ്ര സുനിൽ
5 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം