കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/തെങ്ങ്-കൽപവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
തെങ്ങ്-കൽപവൃക്ഷം


കേരം തിങ്ങും കേരള നാട് !ആഹാ എന്ത് നല്ല പ്രയോഗം.. കേരളത്തിന്റെ പഴമയിലും പുതുമയിലും തന്റേതായ പങ്ക് വഹിക്കുന്ന കല്പ വൃക്ഷo.. കേരളത്തിന്റെ ചിത്രം വരയ്ക്കുമ്പോൾ എന്നും ഒരു സ്ഥാനം നമ്മൾ ഇവനും കൊടുക്കാറുണ്ട്.. കേരളം എന്ന തറവാട്ടിൽ രാജാദിരാജനെ പോലെ എന്നെന്നും തലയുയർത്തി നിൽക്കുന്ന ഇവനെ ഏതൊരു വിദേശിയും ആശ്ചര്യത്തോടെ നോക്കും. "Cocos nucifera" എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവൻ ചില്ലറകാരനല്ല. തെങ്ങിന്റെ ഓരോ ഭാഗവും വളരെ ഉപയോഗപ്രദമാണ്. ഓലയിൽ നിന്നാണ് പല മുത്തശ്ശിമാരും കൊച്ചുമക്കളെയും കൂട്ടി ചൂൽ ഉണ്ടാക്കി യിരുന്നത് .ഓല മടൽ കൊണ്ട് ബാറ്റ് ഉണ്ടാക്കുന്ന ഗ്രാമത്തിലെ പയ്യന്മാർ തേങ്ങ വെള്ളം കുടിക്കാനായി അടിപിടി കൂടുന്ന കുട്ടികൾ. തേങ്ങ പീര കൊണ്ട് വിശാലമായ കലവറ തീർക്കുന്ന അമ്മമാർ ഉച്ചയ്ക്ക് അമ്മ ഉണ്ടാക്കിയ തേങ്ങപീര വറുത്തു അരച്ച മീൻകറി രുചിക്കാത്തവർ വിരളം ഓണത്തിനും മറ്റു ആഘോഷംങ്ങളിലും രുചിച്ചു കഴിക്കുന്ന ചിപ്സും മറ്റും കറുമുറാന്നിരിക്കാൻ കാരണക്കാരൻ ഇവൻ തന്നെ.. അങ്ങനെ നമ്മുടെ സ്വന്തം വീട്ടുകാരനെ പോലെ ഇവൻ തലയാട്ടി നിൽക്കുന്ന. കേരളത്തിന്റെ സ്വന്തം കേരം.

അനൈന എസ് ബീഗം
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം