ജനനീ ജന്മ ഭൂമീ,
സ്വയംഭൂവല്ല ഞാൻ
നിൻ സുതൻ തൻ സൃഷ്ടിയല്ലോ!
നിൻ സുതനാം ചൈനയല്ലോ
എൻ പ്രഭവ കേന്ദ്രം
ജനനീ നിൻ പ്രതലത്തി-
ലെനിക്കു പ്രാണനില്ല
നിൻ മക്കൾ തൻ സിരകളിൽ
മാത്രമാണെനിക്കു ജീവൻ
നിൻ സൂതരിൽ മാത്രമാണെനിക്കു ജീവൻ!
ജന്മമെടുത്തതോ,
മുൻ വത്സരത്തിന്നന്ത്യദിനത്തിൽ
നിൻ മക്കളെനിക്കു നൂൽ കെട്ടി-
യെൻ കാതിലൊരു പേര് ചൊല്ലി
നോവൽ കൊറോണയെന്നും, കോ വിഡ് -19 എന്നും
ജൈത്രയാത്ര തുടർന്നൂ
ഞാൻ ഭൂഖണ്ഡാന്തരേ
നിൻവിദേശിയാംവൈമാനികരിലൂടെ
ഞാൻ സംഹാര താണ്ഡവം തുടങ്ങി!
ഈ പുതുവർഷത്തിൽ!
ജാതിഭേദമന്യേ വസിക്കും
നിൻ ദൈവത്തിന്റെ സ്വന്തം നാടായ
നിൻകൊച്ചുകേരളത്തിലും ഞാനെത്തി!
തൻ പ്രവാസിയാം മക്കളേവരേയും
മടിത്തട്ടിലാക്കി നിൻ പ്രിയ മലയാള നാട്!
ജാഗ്രത മതി ഭയം വേണ്ട
ഹസ്തദാനവും വേണ്ട
ഹലോ , നമസ്തേ!
വ്യക്തിശുചിത്വം പാലിക്കണം
സാമൂഹിക അകലം പാലിക്കണം.