കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തെ ആകെ ആക്രമിച്ച് കീഴടക്കാൻ വന്ന ഒരു മഹാമാരിയാണ് കൊവിഡ് 19. രണ്ടാം ലോകമഹായുദ്ധത്തിൽ മനുഷ്യൻ അണുബോംബുകൾ ഭയപ്പെട്ടു എങ്കിൽ ഇപ്പോൾ ലോകമാകെ ഭയക്കുന്നത് കൊറോണ എന്ന വൈറസിനെയാണ്. 2019 ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ പിറവിയെടുത്ത വൈറസിന് മൂന്നുമാസം തികഞ്ഞിരിക്കുകയാണ്. ഭീതിയുടെയും പ്രതിരോധത്തെയും നാളുകൾ. കരങ്ങൾ ചേർത്തിടാതെ കരളുകൾ ചേർത്തും, ഉടലുകൾകൊണ്ട് അടുക്കാതെ ഉയിരുകൊണ്ട് അടുത്തും നമ്മൾ കൊവിഡിനെ നേരിടുകയാണ്. കൊറോണയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക് ഡൗണിലാണ് നാം ഓരോരുത്തരും. രോഗപ്രതിരോധത്തിന് ശുചിത്വം ഒരു വലിയ പങ്കാണ് വഹിക്കുന്നത്. വൃത്തിയായി കൈ കഴുകിയും നാളത്തെ നല്ല ചിരികൾക്കായി മുഖം മൂടുകയും ചെയ്യുന്നതിലൂടെ നാം രോഗത്തെ പ്രതിരോധിക്കുന്നു. നമ്മളിൽ നിന്നും ആർക്കും രോഗം വരാത്ത വിധം നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ മലിനീകരണം കുറഞ്ഞിരിക്കുകയാണ്. നാം റോഡിലിറങ്ങാൻ തുടങ്ങിയതോടെയാണ് പരിസ്ഥിതിമലിനീകരണം സംഭവിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ വായുമലിനീകരണം വളരെ നന്നായിത്തന്നെ കുറഞ്ഞിരിക്കുന്നു. നാം കൂട്ടിൽ ആവുകയും നാം കൂട്ടിലാക്കിയിരുന്ന കിളികൾ സ്വതന്ത്രരാവുകയും നമ്മെ പേടിച്ചിരുന്ന ജീവികൾ സമാധാനത്തോടെ ജീവിക്കുകയുംചെയ്യുന്ന പരിസ്ഥിതി ഇപ്പോൾ സുരക്ഷിതയാണ് . രണ്ടാം ലോകമഹായുദ്ധത്തിൽ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളാണ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ ലോകം ഒന്നായി യാതൊരു വേർതിരിവും കാണിക്കാതെ ഈ മഹാമാരിയെ നേരിടുകയാണ്. സഹജീവിസ്നേഹത്തിന് ഉത്തമ ഉദാഹരണങ്ങളാണ് നമ്മുടെ ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും ഒക്കെ. ഒന്നിച്ചുനിന്നാൽ എന്തിനെയും നമുക്ക് നേരിടാൻ സാധിക്കും എന്നതും നമ്മൾ തെളിയിക്കുകയാണ് . ലോക്ക് ഡൗൺ കാലത്താണ് എന്നെ സംബന്ധിച്ചിടത്തോളം കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനും എല്ലാവരെയും കൂടുതൽ അറിയാനും സാധിച്ചത്. ഒഴിവുസമയങ്ങളിൽ മുത്തശ്ശിയുടെ കഥകൾ കേട്ടിരിക്കുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്.പഴയ കളികൾ കളിക്കുകയും പച്ചക്കറികൾ നടുകയും തമാശകൾ പറയുകയും എല്ലാം ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു.

അഭിരാമി യു
10 സി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം