കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഞാൻ കൊറോണ. ഈ ലോകത്തിൽ എന്റെ പേര് അറിയാത്തതായി ആരും തന്നെ ഇല്ല. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരി ഞാൻ തന്നെ. ചൈനയിലെ വുഹാനിൽനിന്നും സഞ്ചരിച്ച് ഞാൻ ലോകത്ത് എത്താത്ത ഇടങ്ങളില്ല. ഞാൻ സാർസ് കുടുംബത്തിൽ പെട്ട ആളാണ്. ഒരുകൂട്ടം വൈറസുകൾ ചേർന്നാണ് ഞാൻ ആകുന്നത്. എനിക്ക് സ്വന്തമായി നിലനിൽപ്പില്ല. ആദ്യം ഞാൻ ഏതെങ്കിലും ഒരു ജീവിയുടെ കോശത്തിൽ കടന്നുകയറിയ ശേഷം ജനിതക സംവിധാനം തകരാറിലാക്കുന്നു. ഞാൻ മൃഗങ്ങളിൽനിന്ന് മൃഗങ്ങളിലേക്ക് സഞ്ചരിക്കുകയും അതുവഴി മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്നു. ഞാൻ കയറിയാൽ ശ്വസന സംവിധാനം തകരാറിലാക്കും. ഞാൻ ഒരാളുടെ ശരീരത്തിൽ നിന്നും മറ്റൊരാളിലേക്ക് സഞ്ചരിക്കുന്നത് സ്രവത്തിലൂടെയും സ്പർശനത്തിലൂടെയും ആണ്. എന്റെ കൂട്ടത്തിൽ ഏറ്റവും പ്രശ്നക്കാർ മെർസ് എന്ന കൂട്ടരാണ്. 2012ലാണ് ഞാൻ ആദ്യമായി മിഡിൽ ഈസ്റ്റിൽ പ്രത്യക്ഷപ്പെടുന്നത്. എനിക്ക് ഇപ്പോൾ ഇട്ട പേരാണ് നോവൽ കൊറോണ. 2019 ഡിസംബർ എട്ടിന് വുഹാനിലെ മത്സ്യ മാർക്കറ്റിൽ നിന്നും ഞാൻ സഞ്ചരിക്കാൻ തുടങ്ങി. കേരളത്തിൽ ഞാനെത്തിയത് ജനുവരി 30 ന് തൃശൂരിൽ ആണ്. ആദ്യം എന്നെ വളരെ ശക്തമായി കേരളം ആട്ടിപ്പായിച്ചു. ഞാൻ വളരെ ശക്തനായി തിരിച്ചുവന്നു. ലോകത്താകമാനം ഞാൻ മൂലം ഏകദേശം ഒന്നരലക്ഷത്തോളം മനുഷ്യർ മരണപ്പെട്ടു, ഇപ്പോഴും ഞാൻ വളരെ സന്തോഷവാനായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ജ്യോതിലക്ഷ്മി ശ്രീകുമാർ
4 എ, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം