കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/ഒരു നർമ്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നർമ്മകഥ


ഒരിടത്ത് ഒരു വലിയ രണ്ടു നില വീട്ടിൽ പ്രായമായ ഒരപ്പച്ചനും അമ്മച്ചിയും താമസിച്ചിരുന്നു. മക്കൾക്കെല്ലാം വിദേശത്ത് ജോലിയാണ്. രണ്ടു കൊല്ലം കൂടുമ്പോൾ വന്നു പോകും. പ്രായമായതിനാൽ രണ്ട് പേർക്കും കാലിന് ആരോഗ്യക്കുറവുണ്ട്. അതിനാൽ അവർ കാലങ്ങളായി വീടിന്റെ രണ്ടാം നിലയിൽ കയറാറില്ല. താഴത്തെ നിലയിൽ തന്നെ അവർ കഴിച്ചുകൂട്ടുകയാണ് പതിവ്. അങ്ങനെയിരിക്കെ ഒരു രാത്രി മുകളിൽ നിന്ന് എന്തോ ശബ്ദം കേട്ട് അവർ മുകളിലെത്തി. മുകളിൽ ഇരുട്ടിൽ ആളനക്കം ശ്രദ്ധിച്ച അവർ ചോദിച്ചു: "ആരാ അവിടെ ?" ഉടൻ ഇരുട്ടിൽ നിന്നും മറുപടി വന്നു, "ഞങ്ങൾ രണ്ട് കള്ളൻമാരാണ്. നിങ്ങൾ പേടിക്കേണ്ട. മാസങ്ങളായി ഞങ്ങൾ ഇവിടെയാണ് താമസം. ഞങ്ങൾ ഇവിടെ നിന്നൊന്നും കൊണ്ടു പോവത്തില്ലാ. ഞങ്ങൾക്ക് ജോലി ചെയ്യാൻ അനുവാദം തന്നാൽ മാത്രം മതി. വാടക മാത്രം ചോദിക്കരുത് ". വല്യപ്പനും അമ്മച്ചിയും ആലോചിച്ചു. എന്തായാലും ഞങ്ങൾ ഒറ്റയ്ക്ക് ഈ വല്യ വീട്ടിൽ കഴിയുന്നു. ഇവർ നമുക്കൊരു കൂട്ടാകും. മാത്രമല്ല വീട്ടിൽ മറ്റു കള്ളൻമാർ കയറുകയുമില്ല. വല്യപ്പൻ സമ്മതിച്ചു.

അലൻ ജോമോൻ
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ