കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/എ.പി.ജെ അബ്ദുൽ കലാം

Schoolwiki സംരംഭത്തിൽ നിന്ന്
എ.പി.ജെ അബ്ദുൽ കലാം


ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയാണ് ഡോ. എ.പി.ജെ അബ്ദുൽ കലാം. 1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു അദ്ദേഹം. ബഹിരാകാശ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ കേന്ദ്രം, ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നീ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ചിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെയും ബാലിസ്റ്റിക് മിസൈലിന്റെയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൽ കലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതിക വിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തെ 'ഇന്ത്യയുടെ മിസൈൽ മനുഷ്യൻ' എന്ന് വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും ഭരണപരമായും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവത്ക്കരിക്കുന്ന ദൗത്യവും അദ്ദേഹം ഏറ്റെടുത്ത് നടത്തിയിരുന്നു. 2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ഗൗരി ക‍‍ൃഷ്ണ
8 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം