തുമ്പിക്കൈയുടെ വണ്ണത്തിൽ മഴ വമ്പോടങ്ങനെ പെയ്തീടാൻ അമ്പരഭിത്തിയിലാണെമ്മേ വമ്പൻ ദ്വാരം പണിതീർത്തു? ധരയിൽ വീഴും നീരിൻ തുള്ളിക - ളെങ്ങോട്ടമ്മേ പോകുന്നു ? മണ്ണിലിറങ്ങിയവെള്ളത്തുള്ളികൾ മണ്ണിൽനദിപോലൊഴുകുമ്പോൾ കളിവഞ്ചികളാലീ മഴവെള്ളം കളിയാടിടാൻ വരുമോ നീ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത