കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ പ്രജാപതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രജാപതി

ഭടന്മാരോടൊപ്പം വനത്തിൽ നായാട്ടിന് പോയ ഒരു രാജാവ് ഒരു മാനിനെ പിൻതുടർന്ന് വനത്തിനുള്ളിലേക്ക് പോയി.വളരെ ദൂരം വനത്തിനുള്ളിലേക്ക് പോയതിനാൽ അദ്ദേഹത്തിന് വഴി തെറ്റി.രാജാവ് ഒരു വൃക്ഷത്തിനു കീഴിൽ വിശ്രമിക്കാനിരുന്നു. ക്ഷീണിച്ച് അവശനായ അദ്ദേഹത്തിന് വളരെയധികം ദാഹിക്കുന്നുണ്ടായിരുന്നു.വെള്ളം കിട്ടുമോയെന്ന് നോക്കാൻ അവിടെ ഏതെങ്കിലും കുരുവി ഉണ്ടോ എന്ന് കാതോർത്തു.അപ്പോൾ ഒ രു കുഞ്ഞിൻ്റെ ശബ്ദം കേട്ടതായി തോന്നി.ശബ്ദത്തിൻ്റെ ഉറവിടം തേടി അദ്ദേഹം നടന്നു. ഒടുവിൽ എത്തിച്ചേർന്നത് ഒരു അരുവിയുടെ കരയ്ക്കായിരുന്നു.

      വെള്ളം കുടിക്കുമ്പോഴും അദ്ദേഹത്തിൻ്റെ കാതിൽ കുഞ്ഞിൻ്റെ കരച്ചിൽ മുഴങ്ങുന്നുണ്ടായിരുന്നു. ദാഹം തീർത്തതിന് ശേഷം ആ അരുവിയുടെ കരയിലൂടെ നടന്നു. അപ്പോൾ ആ ശബ്ദം കൂടുകയായിരുന്നു.പെട്ടെന്ന് ഒരു പാറയുടെ മുകളിൽ ഒരു ചെറിയ കുഞ്ഞ് കിടക്കുന്നത് കണ്ടു. അദ്ദേഹം ആ കുഞ്ഞിനെ എടുത…
        യുദ്ധമുറകളും പഠിപ്പിച്ചു.ഒരു  നല്ല യോദ്ധാവാക്കി മാറ്റി. സമ്പൽ സമൃദ്ധമായ ഒരു രാജ്യത്തിനെ കീഴടക്കാൻ പല തവണയായി പല രാജ്യങ്ങളിൽ നിന്നും കള്ളന്മാർ എത്തിയിരുന്നു.രാജ്യത്തെ സമ്പന്നമായ പല രേഖകളും കടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. അന്നൊന്നും അവരെ എതിർക്കാൻ ഈ രാജ്യത്തിനു കഴിഞ്ഞിരുന്നില്ല.രാജസഭയുടെ ദു:ഖം മനസ്സിലാക്കിയ യുവാവ് അവൻ്റെ നേതൃത്വത്തിൽ കൊള്ള സംഘത്തിനെതിരെ പോരാടാൻ തയ്യാറായി. യുവാവിൻ്റെ നേതൃത്വ പാഠവം കണ്ടതു മുതൽ കൊള്ളക്കാർ ഭയത്താൽ ഓടി മറയുകയായിരുന്നു. യുവാവിൻ്റെ കഴിവും നേതൃത്വ വീര്യവും മനസ്സിലാക്കി അവനെ രാജ്യത്തിൻ്റെ പ്രജാപതിയായി വാഴിച്ചു.
അഭിനവ് പത്മനാഭൻ
5 B കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ