കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ആർക്കുവേണ്ടി ???

ആർക്കുവേണ്ടി ???

അധികം വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഗ്രാമത്തിൽ നിന്നായിരുന്നു നീന വന്നിരുന്നത്. അവളൊരു നഴ്സായിരുന്നു. അവളുടെ നാട്ടിൽ വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ച ചുരുക്കം പേരിൽ ഒരാളായിരുന്നു നീന.എന്നാൽ ഇപ്പോൾ അവൾ നാട്ടിലില്ല.covid - 19 എന്ന ഒരു പകർച്ചവ്യാധി ആ നാടാകെ പരന്നിരുന്നു. ആ വില്ലനെ നശിപ്പിക്കാൻ ദൃഢനിശ്ചയമെടുത്ത ആരോഗ്യ പ്രവർത്തകരിൽ ഒരാളായിരുന്നു നീന. മറ്റുള്ളവരുടെ ജീവനെ രക്ഷിക്കുക എന്ന കടമയ്ക്ക് വേണ്ടി അവൾക്കു തൻ്റെ ഹോസ്പ്പിറ്റലിൽ തന്നെ കഴിയേണ്ടിവന്നു. എന്നാൽ ഒരു കാര്യം അവളെ വിഷമിപ്പിച്ചിരുന്നു. ആദ്യമായിട്ടാണ് നീന തൻ്റെ കുഞ്ഞിനെ പിരിഞ്ഞ് നിന്നിരുന്നത്.കഴിഞ്ഞ മാസത്തിൽ 4 വയസ്സ് തികഞ്ഞതേയുള്ളൂ നീനയുടെ മോൾക്ക്. ഇപ്പോൾ ഏകദേശം അര മാസമായിട്ടുണ്ടാകും നീന തൻ്റെ കുഞ്ഞിനെ നേരിട്ട് കണ്ടിട്ട്. ഒഴിവു കിട്ടുന്ന ചില സമയങ്ങളിലുള്ള video call ൽ കൂടി മാത്രമേ അവർ തൻ്റെ മോളെ കാണാറുള്ളൂ. കണ്ണീരോടു കൂടി മാത്രമാണ് നീന എന്നും കിടക്കുക. അങ്ങനെയിരിക്കെ ഒരിക്കൽ അവളുടെ മകളെ ഒന്നു കാണാൻ നീന കുറച്ച് ദിവസത്തേക്ക് അവധി എടുത്ത് വീട്ടിൽ പോയാലോ എന്ന് ആലോചിച്ചു.അപ്പോഴാണ് മറ്റൊരു കാര്യം നീന അറിഞ്ഞത്. ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും 14 ദിവസം ക്വാറൻ്റീനിൽ കഴിയണമെന്ന് നല്ല വിഷമമുണ്ടെങ്കിലും ഇനി കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ എനിക്ക് എൻ്റെ മോളെ കാണാമല്ലോ എന്ന് പറഞ്ഞു അവൾ സമാധാനിച്ചു. 14 ദിവസത്തിനു ശേഷം, നീന വളരെ സന്തോഷത്തിലാണ്. അവൾക്ക് ഒരാഴ്ച്ച അവധി കിട്ടി. തൻ്റെ മകളേ കാണാമല്ലോ......... നാട്ടിലേക്കുള്ള യാത്രയിലുടനീളം നിനയ്ക്ക് തൻ്റെ മോളേക്കുറിച്ച് മാത്രമായിരുന്നു ചിന്ത.അവൾ നാട്ടിലെത്തി.എന്നാൽ അവളുടെ നിർഭാഗ്യം എന്നു പറയട്ടെ. ഗ്രാമവാസികൾ നീനയെ അവളുടെ വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ല. "ആരു കണ്ടു ഇവൾക്കും രോഗമില്ലെന്ന്". നാട്ടുകാരിൽ ഒരാൾ പറഞ്ഞു."എനിക്ക് രോഗമില്ല. എൻ്റെ മോളെ ഞാനൊന്നു കണ്ടോട്ടെ". നീ ന എത്ര പറഞ്ഞിട്ടും നാട്ടുകാർ അത് ശ്രദ്ധിച്ചില്ല. പ്രശ്നം ഗുരുതരമായി.പോലീസുകാർ എത്തി.എന്നാൽ ആളുകളുടെ പ്രതിഷേധം കാരണം പോലീസുകാർക്ക് അവളെ അവിടെ നിന്ന് മാറ്റേണ്ടി വന്നു. പോലീസ് സ്റ്റേഷത്തിൽ നിന്ന് ഭർത്താവിനോട് തന്നെ അവിടെ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുമോ എന്ന് ഫോണിലൂടെ ചോദിച്ചു.എന്നാൽ മറുപടി മറ്റൊന്നായിരുന്നു." ഈ രോഗം എന്താണ്?ഏതാണ്? എങ്ങനെയാണ്? എന്നൊന്നും നമുക്കറിയില്ല. നമ്മുടെ മോൾക്കു വേണ്ടി കുറച്ച് നാളുകൾ കൂടി അകന്നു നിൽക്കുന്നതല്ലേ നല്ലത്?". ഇത്രയും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു. നിറകണ്ണുകളോടെ...... പോലീസ് സ്റ്റേഷൻ്റെ പടികൾ ഇറങ്ങി. ഹോസ്പ്പിറ്റലിലേക്ക് പോകുമ്പോൾ നീനയുടെ മനസ്സ് നിറയെ ചിന്തകളായിരുന്നു."ആർക്കു വേണ്ടിയായിരുന്നു ഈ പ്രയത്നം?.... ആർക്കു വേണ്ടി."

ആർദ്ര അനു സെബാസ്റ്റ്യൻ
6 B കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ