ഇന്നിന്റെ രക്ഷയ്ക്കായി,
നാളെയുടെ ഉയിർപ്പിനായി,
മനസു വെച്ചിടാം...
കൈകൾ കോർത്തിടാതെ.
നേരിടാം കൊറോണയെന്ന മാരിയെ,
നേടിടാം പുതുപുലരിയെ.
കരുതലോടെ കടമയോടെ നീങ്ങിടാം കൂട്ടരേ...
തുരത്തിടാം നമ്മുക്കീ കൊറോണയെന്ന മാരിയെ...
ശ്രവിച്ചിടാം മനുജരെ, പാലകർ തൻ വാക്കുകൾ...
കഴുകിടാം സോപ്പിനാൽ നമ്മൾ തൻ കയ്യ്കളും.
നീക്കിടാം സഹജരെ കൊറോണയെന്നിരുട്ടിനെ....
കാത്തിരിപ്പിൻ കൂട്ടരേ വീണ്ടുമൊരുദയത്തിനായ്.