കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ആരോഗ്യമെന്നാൽ രോഗമില്ലാതിരിക്കുന്ന അവസ്ഥ മാത്രമല്ല ശാരീരികവും മാനസികവുമായ എല്ലാ പ്രവർത്തനങ്ങളും കൃത്യമായും തടസ്സമില്ലാതെയും നടക്കുന്ന ഒരവസ്ഥ കൂടിയാണ്. ശാരീരികവും മാന സികവുമായി തടസ്സമുണ്ടാകുന്ന പ്രക്രിയ യ്ക്ക് രോഗമെന്ന് പറയാം.രോഗം വന്ന് ചി കിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.രോഗപ്രതിരോ ധത്തിന്റെ പ്രസക്തി ഇവിടെയാണ്. ആരോഗ്യത്തിനുംരോഗപ്രതിരോധത്തിനും വേണ്ടത് അവബോധമാണ്.ഇതിനായിശരിയായി ചിട്ടപ്പെടുത്തിയ ഒരു ജീവിതശൈലിവാർ ത്തെടുക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ രോഗ പ്രതിരോധ ശ ക്തി രണ്ടു രീതിയിലാണ് ഉണ്ടാകുന്നത്. ജന്മനാലഭിക്കുന്നതും നേടിയെടുക്കുന്ന തും. രണ്ടാമത്തേത് ശീലങ്ങൾക്കും ചുറ്റുപാടുകൾക്കും അനുസരിച്ചിരിക്കും. കാലം, ജലം,വായു, ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാ ത്തഘടകങ്ങളാണ്. ആഹാരശുചിത്വം പരമപ്രധാനമാണ്.ഋതുക്കൾക്ക് അനുസരിച്ച്ആഹാരം ശീലിക്കുക.മലിന ജലം ഒഴിവാക്കുക,തിളപ്പിച്ചാറിയ ജലം കുടിക്കുക എന്നിവ രോഗങ്ങളെ അകറ്റും. പരിസരശുചിത്വം ജന്തുജന്യരോഗങ്ങളെ അകറ്റും. അണുനശീകരണധൂപനം വഴി കൊതുകിനെ അകറ്റാം. വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. ശാരീരികവും മാനസികവുമായ ശുചിത്വം വഴി പ്രതിരോധ ശക്തി വർദ്ധിക്കും .കൃത്യമായ ഭക്ഷണരീതി ,മലമൂത്രവിസർജനം,ശരിയായഉറക്കം, ചിട്ടയായവ്യായാമം, നിത്യേനയുള്ള യോഗ എന്നിവ ആരോഗ്യം നിലനിർത്തും. ആഹാരശുചിത്വം, ജല ശുചിത്യം ,പരിസരശുചിത്വം,വ്യക്തി ശുചിത്വം , സമയാസമയങ്ങളിലെ വാക്സിനേഷൻ എന്നിവ വഴി രോഗപ്രതിരോധം കൈവരിക്കാം.

നന്ദന എ നായർ
5A കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കു
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം