കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് അതിജീവിക്കാം.

ഈ പുതു ജീവന കാലഘട്ടത്തിൽ മനുഷ്യൻ എന്തിനേയും പ്രതിരോധിക്കാൻ ശക്തിയുള്ളവർ ആകണം .ഒരു രോഗം പിടിപെട്ടാൽ അതിനെ ചെറുത്ത് നിൽക്കാൻ ആ വ്യക്തി പ്രാപ്തനാകുന്നത് ആ രോഗത്തെ ഇല്ലാതാക്കാനുള്ള പ്രതിരോധ മരുന്ന് ലഭിക്കുമ്പോഴാണ്. ഈ കാലഘട്ടത്തിൽ മനുഷ്യൻ പല രോഗത്തിനും അടിമയാകുന്നു .അതിനെ ഇല്ലാതാക്കു ന്നതിനുള്ള മരുന്ന് പോലും ലഭിക്കുന്നില്ല. മരുന്ന് ലഭിച്ച് അത് കഴിക്കുമ്പോൾ രോഗം മാറാത്ത അവസ്ഥയും ഉണ്ട്. ഒരു പാട് കാരണങ്ങളിലൂടെയാണ് രോഗം പിടിപെടുന്നത്. ഭക്ഷണത്തിലൂടെ പോലും രോഗം ഉണ്ടാകുന്നു. ഫലപ്രദമായ നല്ല ശുദ്ധമായ ഭക്ഷണമാണ് മനുഷ്യന് ആവശ്യം. എന്നാൽ മനുഷ്യൻ ഭക്ഷണമാക്കുന്നത് വിഷത്തെയാണ്. പണ്ട് കാലത്ത് മനുഷ്യർക്ക് ഏത് രോഗം പിടിപെട്ടാലും അത് ചെറുത്ത് നിൽക്കാൻ ഉള്ള ശേഷി അവർക്ക് നൽകിയത് പ്രകൃതിയാണ്. ഫലപ്രദമായ ഭക്ഷണവും മരുന്നും എല്ലാം പ്രകൃതി തന്നെ നൽകിയിരുന്നു.അത് കൊണ്ട് തന്നെ പഴമക്കാർ എന്തിനേയും അതിജീവിക്കാൻ പ്രാപ്തിയുള്ളവർ ആയിരുന്നു. എന്നാൽ,ഈ കാലഘട്ടത്തിൽ മനുഷ്യന് ഒന്നിനേയും പ്രതിരോധിക്കാനുള്ള ശേഷിയില്ല. ഒരു പനി വന്നാൽ പോലും ഭയക്കുന്ന മനുഷ്യൻ അതിനെ പ്രതിരോധിക്കാൻ ഉള്ള വഴി കണ്ടെത്തുന്നില്ല. അവരുടെ ജീവിത ശൈലിയിലൂടെ പോലും മനുഷ്യർക്ക് മരുന്ന് ലഭിക്കുന്നില്ല. അതിന് കാരണവും മനുഷ്യർ തന്നെയാണ്. ഏത് മനുഷ്യർക്കും ആദ്യം ആവശ്യം ശുചിത്വം ആണ്.നമ്മുടെ വീടും പരിസരവും മാത്രമല്ല നമ്മളും വ്യത്തിയായിരുന്നാൽ മാത്രമേ രോഗം പകരുന്നത് പോലും തടയാൻ ആകു. പ്രകൃതിയേ പോലും മലിനമാക്കുന്ന മനുഷ്യർ സ്വന്തം ശുചിത്വം പോലും നോക്കുന്നില്ല. അതിലൂടെ ഈ മനുഷ്യരാശി നേരിടുന്നത് മഹാമാരിയായ കൊറോണയെ പോലുള്ള രോഗങ്ങളാണ്. ഒരു ചെറിയ പനി വന്നാൽ പോലും ഇന്നത്തെ മനുഷ്യർ ഭയക്കുന്നു 'ഭയം നമുക്ക് അകറ്റി നിർത്താം. ഭയമല്ല ജാഗ്രത യാണ് വേണ്ടത്.ഏത് രോഗത്തേയും പ്രതിരോധിക്കാൻ ശരീര ത്തിന് മാത്രമല്ല മനസ്സിനും കഴിയണം.പ്രകൃതിയെ സംരക്ഷിക്കുക. ശുചിത്വം പാലിക്കുക, രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുക, ഒപ്പം ജാഗ്രതയോടെ ധൈര്യത്തോടെ മുന്നേറുക.

ശ്രീദേവി എസ്
10C കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം