കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/രോഗം ഒരു കുറ്റമോ?

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം കുറ്റമോ

ഈ വേനലവധിക്കാലത്തെ കുറിച്ച് എനിക്കും എന്റെ കൂട്ടുകാർക്കും ഒട്ടനവധി പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഞങ്ങൾ സഹപാഠികൾ ഒരുപാട് വിനോദങ്ങളിൽ ഏർപ്പെടുവാൻ ഉദ്ദേശിച്ചിരുന്നു. അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് രൂപം കൊണ്ട കോവിഡ്-19 എന്ന വൈറസ് നമ്മുടെ ഈ ലോകത്തെ തന്നെ വിഴുങ്ങിയത്. ഈ മഹാമാരി ഒരു മിന്നൽ പോലെ ആണ് നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ പതിച്ചത്. ഈ മഹാവിപത്തിൽ നിന്നും നമ്മളെ രക്ഷിക്കുവാൻ നമുക്ക് നമ്മുടെ ഭരണാധികാരികളോട് തന്നെ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൈകോർക്കാം. ഈ സന്ദർഭത്തിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു, അതിലുപരി നമ്മുടെ സംസ്ഥാനം ആയ കൊച്ച് കേരളത്തെ ഓർത്തും അഭിമാനിക്കുന്നു. ലോകസമ്പന്നരാജ്യങ്ങൾ പോലും ഈ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ വളരെ വിവേചന ബുദ്ധിയോടെ ഈ മഹാമാരിയെ നേരിടാൻ ഉള്ള നടപടികൾ നമ്മുടെ സർക്കാർ കൈക്കൊള്ളുന്നു. നമ്മുടെ സർക്കാരിനുവേണ്ടി അതിലുപരി നമ്മുടെ സംരക്ഷണത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും, നിയമപാലകർക്കും നമുക്ക് ഒരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കാം. ഈ സന്ദർഭത്തിൽ ഞാൻ ശ്രീ.തോപ്പിൽ ഭാസിയുടെ 'അശ്വമേധം' എന്ന നാടകത്തെ കുറിച്ച് ഓർക്കുകയാണ്. കുഷ്ഠരോഗികളുടെ ജീവിത ദുഃഖത്തെ പ്രതിപാദിക്കുന്ന നാടകം ആണ് അത്.മലേറിയ, കുഷ്ഠം, നിപ എന്നിവ പോലെയുള്ള അതിഭയാനകമായ രോഗങ്ങളെ അതിജീവിച്ച സംസ്ഥാനം ആണ് നമ്മുടെ കേരളം. അതുപോലെതന്നെ ഈ കോവിഡ്-19 എന്ന മഹാവിപത്തിനെ നമുക്ക് നമ്മുടെ സർക്കാരിനൊപ്പം ഒത്തൊരുമിച്ചു നിന്ന് ചെറുത്തു തോല്പിക്കാം.

സഫാ യൂസഫ്
6A കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം