കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധം.

ലോകമൊന്നാകെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ്.ഇത്രയും ദിവസത്തിൽ ലോകത്തെല്ലായിടത്തും കൂടി ഒന്നര ലക്ഷം പേർ മരണപ്പെട്ടു. ഈ രോഗം ആദ്യം കണ്ടെത്തിയത് ചൈനയിലാണ്. കേരളത്തിലാണ് ഏറ്റവും കുറവ് മരണം നടന്നിട്ടുള്ളത്. 2 പേർ മാത്രം. അതിനുള്ള കാരണം നമ്മുടെ സർക്കാരിന്റെ മുൻകരുതലും ആരോഗ്യ പ്രവർത്തകരുടെ ഇടപെടലും ആണ്. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. രോഗികൾ ഇരട്ടിയാകുന്ന നിരക്ക് കേരളമടക്കം 19 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശരാശരിയേക്കാൾ കുറവാണ്. ഇതിനു കാരണം നമ്മുടെ കേന്ദ്ര സർക്കാർ എടുത്ത നിലപാടാണ്. കോവിഡ് - 19 എന്ന രോഗത്തിന് മരുന്ന് കണ്ടു പിടിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ നമുക്ക് സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന എല്ലാ നിർദേശങ്ങളും പാലിക്കാം. നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം നമ്മുടെ ഇന്ത്യക്കാർ വിദേശത്ത് കിടന്ന് മരിക്കാനും എന്നാൽ ഒരു വിദേശി പോലും കേരളത്തിൽ മരിച്ചിട്ടില്ല. അതിനു കാരണം നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ വിശ്രമമില്ലാത്ത ജോലിയുടെ ഫലമാണ്.അതാണ് നമ്മൾ കേരളീയരുടെ ഏറ്റവും വലിയ നേട്ടം. ഈ ലോക് ഡൗൺ കാലത്ത് നമുക്ക് വീട്ടിലിരിക്കാം. അത്യാവശ്യത്തിന് മാത്രം പുറത്ത് പോകേണ്ടി വരുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക.. പുറത്ത് പോയിട്ട് വരുമ്പോൾ ഹാൻഡ് വാഷോ സാനിറ്ററൈസറോ ഉപയോഗിച്ച് കൈവൃത്തിയാക്കിയതിന് ശേഷം മാത്രം വീടിനകത്തേക്ക് പ്രവേശിക്കുക. പ്രധാനമായും ശുചിത്വം പാലിക്കാം. കോവിഡ്- 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. പിന്നീട് അദ്ധേഹം ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനും ആശംസകൾ അർപ്പിക്കുന്നതിനുമായി കയ്യടിക്കുകയും പാത്രങ്ങൾ കൊട്ടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യക്കാർ ഒന്നാകെ ഇതിൽ പങ്കു ചേർന്നു. പ്രധാനമന്ത്രി രോഗ പ്രതിരോധത്തിനായി ലോക് ഡൗൺ പ്രഖ്യാപിച്ചു.ഗതാഗതം സ്തംഭിപ്പിച്ചും വ്യവസായ സ്ഥാപനങ്ങൾ അടച്ചിട്ടുമാണ് അദ്ദേഹം അത് നടപ്പാക്കിയത്. കേരള സർക്കാർ ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനു വേണ്ടി 'സമൂഹ അടുക്കള' എന്ന ഒരു സംരംഭം തുടങ്ങി.മാർച്ച് 24 നാണ് പ്രധാനമന്ത്രി 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചത്.ചില ഇളവുകളോടെ അടച്ചിടൽ രണ്ടാഴ്ച കൂടി നീട്ടി. ഈ കാലയളവിൽ കേരള സർക്കാർ ജനങ്ങൾക്ക് ഭക്ഷണകാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. റേഷൻ കടകൾ വഴി എല്ലാ ജനങ്ങൾക്കും സൗജന്യ റേഷനും 1000 രൂപ വിലവരുന്ന സാധനങ്ങൾ അടങ്ങിയ കിറ്റും നൽകി. ശ്രദ്ധിക്കുക. രോഗം വന്ന് ഭേദമാകുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കുന്നതാണ്. രോഗ പ്രതിരോധമാണ് കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം. സർക്കാരിനോടും ആരോഗ്യ പ്രവർത്തകരോട് നന്ദി പറഞ്ഞ് അവരുടെ ആയുസ്സിന് വേണ്ടി പ്രാർഥിച്ച് നമുക്കും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാം. അങ്ങനെ കൊറോണ വൈറസിനെ നമുക്ക് ഒരുമിച്ച് ഇല്ലാതാക്കാം.

അഖില.പി
10C കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം