കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/2020- ഒരു വേനലവധി
2020- ഒരു വേനലവധി
ഇന്നലെ പതിവിലും താമസിച്ചാണ് ഉറങ്ങാൻ കിടന്നത് .അത്താഴത്തിനു ശേഷം മുത്തച്ഛൻ കഥകൾ, കവിതകൾ, ബാ ല്യാനുഭവങ്ങൾ അങ്ങനെ കുറേ പറഞ്ഞു തന്നു.ഞാൻ ഉറങ്ങാൻ കിടന്ന ശേഷവും ഇതിനെ കുറിച്ചൊക്കെ ആലോചിച്ചു കിടക്കുകയായിരുന്നു. മുമ്പൊക്കെ മുത്തച്ഛൻ കഥകൾ പറയാൻ വിളിക്കുമ്പോൾ ഞാൻ ഫോൺ കളിയിലായിരുന്നു. ഇപ്പോൾ അതും മടുത്തു. ഞാൻ ഇപ്പോൾ മുത്തച്ഛനോടൊപ്പം ചെടികളും പച്ചക്കറികളും നട്ടു നനച്ചാണ് സമയം ചെലവാക്കുന്നത്. രാവിലെ ഏറെ വൈകിയാണ് ഞാൻ ഉണരുന്നത്.ദിവസവും വാഹനങ്ങളുടെ ഹോണും ശബ്ദാന്തരീക്ഷവുമായിരുന്നു ഉണരുമ്പോൾ എന്നെ എതിരേറ്റിരുന്നത്. എന്നാൽ ഇന്ന് റോഡിലൂടെ വാഹനങ്ങളില്ല. എങ്ങും നിശ്ശബ്ദത. കൊറോണ എന്ന മഹാമാരിയുടെ അനന്തര ഫലങ്ങളയിരുന്നു. ഞാൻ TV ഓൺ ചെയ്തു.വാർത്തകളിലെല്ലാം നിറഞ്ഞ് നിന്നത് ഈ രോഗവും തുടർന്നുണ്ടായ മരണങ്ങളും ആയിരുന്നു' അന്തരീക്ഷ മലിനീകരണവും ശുചിത്വമില്ലായ്മയും എല്ലാ മാ ണ് ഇതിനൊക്കെ കാരണം.ഈ പകർച്ചവ്യാധിയെ തുരത്താൻ ശുചിത്വമാണാവശ്യം. ആദ്യം വേണ്ടെത് വ്യക്തി ശുചിത്വമാണ്.ഇതിന് നമ്മുടെ കൈകളും മുഖവും സോപ്പു പയോഗിച്ച് ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. ഇതിനെ കുറിച്ച് മുത്തശ്ശൻ കുറേ കാര്യങ്ങൾ പറഞ്ഞു തന്നു. പരിസര ശുചിത്വമാണ് അടുത്തത്.വീടും പരിസരവും വൃത്തിയാക്കുക എന്നതിലൂടെ നമുക്ക് രോഗങ്ങൾ പകരുന്നത് തടയാം.ഒരു ദുരന്തം വരുമ്പോൾ മാത്രം ബുദ്ധിയുദിക്കുന്ന വിഡ്ഡികളെപ്പോലെയാണ് മനുഷ്യർ.പ്രകൃതിയോട് കാണിക്കുന്ന അനീതിയുടെ ഫലം കൂടിയാണ് നാം ഇന്ന് അനുഭവിക്കുന്നത്. അതിനാലാണ് ഒരു പൂവിന്റെ ഇതളുകൾ കൊഴിഞ്ഞു വീഴുന്നതു പോലെ മനുഷ്യർ മരിച്ചു വീഴുന്നത്.നാം പ്രകൃതിയെ മലിനമാക്കാതെ അതിനെ സ്നേഹിക്കാൻ പഠിക്കണം.എന്നാൽ മാത്രമേ നമുക്ക് അതിൽ നിന്ന് നല്ലത് ലഭിക്കുകയുള്ളൂ. ഈ വേനലവധിക്കാലം ലോക്ക് ഡൗൺ ആയതിനാൽ ഞാൻ മുതിർന്നവരും അറിവുള്ളവരും പറയുന്നതു കേട്ട് വീട്ടിലിരിക്കാൻ തീരുമാനിച്ചു. വീട്ടിലിരുന്നുള്ള കളിയും ചിരിയുമായി ഈ അവധിക്കാലവും കടന്നു പോകും. ഇതിനെയൊക്കെ അതിജീവിച്ച് പുതിയ അധ്യയന വർഷത്തിലേക്കുള്ള കാത്തിരിപ്പിലാണു ഞാൻ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം