കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറിക്കുറിപ്പ്


                ഞാൻ പ്രഭാതത്തിൽ എന്റെ മിഴികൾ തുറന്നപ്പോൾ കർണ്ണങ്ങൾ കൊണ്ടു ശ്രവിച്ചത് കോകിലത്തിന്റെ കൂകൂരവങ്ങളാണ്. മുത്തുകൾ കോർത്തു വച്ച മാലപോലെ പുല്ലുകളുടെ മുകളിൽ വെട്ടിത്തിളങ്ങുന്ന മഞ്ഞുതുള്ളികൾ . വളരെ സന്തോഷത്തോടെയാണ് ഞാൻ ഇന്ന് ഉണർന്നു വന്നത് . പൂമുഖത്തേക്ക് വന്നപ്പോൾ കണ്ട കാഴ്ച എന്റെ അച്ഛൻ പത്രം വായിക്കുന്നതാണ്. പത്രത്താളുകളിലേക്ക് നോക്കുമ്പോൾ എന്റെ അച്ഛന്റെ കണ്ണുകളിൽ ദുഖം അലയടിക്കുന്നതായി എനിക്കു തോന്നി. ആ വാർത്ത എന്തെന്നറിയാൻ എനിക്ക് ഉത്കണ്ഠ തോന്നി. പത്രം അച്ഛൻ എന്റെ കരങ്ങളിൽ ഏൽപ്പിച്ച് അകത്തേക്കു പോയി . പത്രത്താളുകളിലേക്ക് കണ്ണോടിച്ചപ്പോൾ എന്റെ സന്തോഷമെല്ലാം തകിടം മറിഞ്ഞു .എന്റെ ഇളം മനസ്സിനെ ദുഖത്തിലാഴ്ത്തുന്ന വാർത്തകളായിരുന്നു പലതും. ലോകമെമ്പാടുമുള ജനത കൊറോണ എന്ന മഹാമാരിയുടെ ആഴക്കടലിൽ മുങ്ങിത്താഴുകയാണ് എന്ന വാർത്തയാണ് ഞാനതിൽ കണ്ടത്. കുറ്റം ചെയ്യാതെ തടവറയിലാക്കപ്പെട്ട കുറ്റവാളികളേപ്പോലെയാണ് നാം ഇപ്പോൾ എന്നെനിക്ക് തോന്നുകയാണ്. നമുക്കു ചുറ്റുമുള്ള വൃക്ഷലതാദികൾക്കും പക്ഷിമൃകാ ദികൾക്കും മാത്രമേ തടവറ സൃഷ്ടിക്കാതെയുള്ളൂ.മനസ്സിനെ പിടിച്ചുലച്ച കൊറോണയേക്കുറിച്ചാണ് എന്റെ ചിന്ത. പിന്നെയും പത്രത്താളുകളിലേക്ക് ഞാൻ കണ്ണോടിച്ചു.അപ്പോൾ പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം കൊറോണക്കെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ സ്മരിച്ചു കൊണ്ട് രാത്രി 9 കഴിഞ്ഞ് 9 മിനിട്ട് നേരം വൈദ്യുതി വിളക്കുകൾ അണച്ചുകൊണ്ട് ദീപം തെളിയിക്കുന്നതിനേക്കുറിച്ച് വായിച്ചു.പിന്നെ അതിനേക്കുറിച്ചായി എന്റെ ചിന്ത ഞാൻ ഇതെന്റെ മാതാപിതാക്കളെ അറിയിച്ചു. സൂര്യന്റെ പ്രകാശം കൂടുതൽ ഉജ്വലമായി. എത്രയും പെട്ടെന്ന് രാത്രി 9 ആകാൻ എന്റെ മനസ്സു കൊതിച്ചു. പെട്ടെന്ന് എന്റെ കുഞ്ഞുമനസ്സിനേറ്റ ദുഖം പോലെ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി ഞാൻ എന്റെ അനുജത്തിയോടൊപ്പം പുസ്തകവായനക്കായി കുറച്ചു സമയം നീക്കിവച്ചു. അപ്പോൾ തണുത്ത കാറ്റ് വീശാൻ തുടങ്ങി അപ്പോൾ എന്റെ ദുഖത്തെ ആശ്വസിപ്പിക്കുന്ന മട്ടിൽ മന്ദമാരുതൻ എന്റെ ഭവനത്തിലേക്ക് കടന്നുവന്നു .സമയം ഏതാണ്ട് 9 മണിയോടടുത്തു. ഞങ്ങൾ മൺചിരാതുകൾ ഒരുക്കി വച്ച് കാത്തിരുന്നു. ഞങ്ങളുടെ കുടുംബം ലോകജനതക്കു വേണ്ടി പ്രാർത്ഥിച്ചു. സനേഹത്തിന്റേയും സമാധാനത്തിന്റേയും പൊൻ ദീപങ്ങൾ ഞങ്ങളുടെ ഉമ്മറത്ത് കത്തിജ്വലിച്ചു.
അരുണിമ ആർ.
6 A കെ എ എം യു പി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം