കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം: ഭയവും ജാഗ്രതയും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം: ഭയവും ജാഗ്രതയും
                   ന്ന് നമ്മൾ കൊറോണ എന്ന മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കൊറോണക്കാലം നേരിടാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. പതിനായിരം വർഷങ്ങൾക്കു മുൻപ് യൂറോപ്പിൽ കൊറോണ എന്ന വിപത്ത് മറ്റൊരു പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ആ ഒരു കാലയളവിൽ ലക്ഷക്കണക്കിന് ആളുകളായിരുന്നു ചത്തൊടുങ്ങിയത്. വർഷങ്ങൾക്കു ശേഷം ചൈനയിൽ നിന്നും പൊട്ടി പുറപ്പെട്ട ഈ മഹാമാരി ലോക രാജ്യങ്ങളെയാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അത് നമ്മുടെ നാട്ടിൽ എത്തിയപ്പോൾ നമ്മൾ അതിനോട് പൊരുതി ജയിക്കാനുള്ള ശ്രമത്തിലാണ് 'മനുഷ്യരാണ് ഓരോ വിപത്തിന്റെയും പിന്നിൽ. പ്രളയം, നിപ്പ, എന്നിങ്ങനെ ഓരോന്നിലൂടയും പ്രകൃതി നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എത്ര വന്നാലും മനുഷ്യർ പഠിക്കുകയില്ല. ഇപ്പോൾ ഇതാ നമ്മുടെ കണ്ണ് കൊണ്ട് കാണാൻ വയ്യാത്ത ഒരു വൈറസ് മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. അതും മനുഷ്യനുള്ള ഒരു പാഠമാണന്ന് തന്നെ പറയാം. നമ്മൾ ഇവിടെയും ജയിക്കും. മാസ്ക്ക് കൊണ്ട് മുഖം മറച്ചും , കൈകൾ സോപ്പുപയോഗിച്ച് കഴുകിയും , സാമൂഹിക അകലം പാലിച്ചും ഈ ദിനവും കടത്തിവിടും. നല്ല ഒരു നാളേയ്ക്കു വേണ്ടിയും. കൂട്ടുകാരുമൊത്തുള്ള പുതിയൊരു അധ്യയന വർഷത്തിനു വേണ്ടിയും നമ്മൾക്കൊരുമിച്ച് കൈകോർക്കാം.
ആവണി അനിൽ
4 A കെ എ എം യു പി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം