കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ പശ്ചാത്താപം
പശ്ചാത്താപം
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശിയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അവർ ഒരു കൊച്ചു കുടിലിലായിരുന്നു താമസം. ഒരു കുട്ടിയുടെ പേര് മിന്നു എന്നും മറ്റേ കുട്ടിയുടെ പേര് മനു എന്നും ആയിരുന്നു. പക്ഷേ മിന്നുവും മനുവും മുത്തശ്ശി പറയുന്നത് അനുസരിക്കില്ല. അങ്ങനെ മുത്തശ്ശിക്ക് പ്രായം കൂടിക്കൂടി വന്നു. കുട്ടികൾ മുത്തശ്ശിയെ സഹായിക്കില്ല. മുത്തശ്ശിക്ക് വയ്യാതെയായി. കുട്ടികൾ മുത്തശ്ശിയെ ഒന്നു തിരിഞ്ഞു നോക്കുകപോലുമില്ല. അങ്ങനെ ഒരു ദിവസം മുത്തശ്ശി മരിച്ചു.കുട്ടികൾക്ക് സങ്കടമായി. അപ്പോൾ കുട്ടികൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഗുണപാഠം:- മുതിർന്നവർ പറയുന്നത് കുട്ടികൾ അനുസരിക്കണം. ഇല്ലെങ്കിൽ ആപത്ത് സംഭവിക്കും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ