കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/മഴക്കാല രോഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഴക്കാല രോഗങ്ങൾ

ഡെങ്കിപ്പനി

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് മഴക്കാല രോഗങ്ങളിലെ പ്രധാന വില്ലനായ ഡെങ്കിപ്പനി പരത്തുന്നത്. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ളേറ്റൈറ്റുകളുടെ എണ്ണം കുറയുക തുടങ്ങിയവാണ് പ്രധാന ലക്ഷണങ്ങൾ.

ജപ്പാൻ ജ്വരം

ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ പനിക്കൊപ്പമുള്ള ശക്തമായ തലവേദനയും ഓർമ്മക്കുറവുമാണ്. കൈകാൽ തളർച്ചയും അനുഭവപ്പെടാം.

മഞ്ഞപ്പിത്തം

മലിനമായ ജലമാണ് മഞ്ഞപ്പിത്ത രോഗത്തിന്റെ പ്രധാന ഉറവിടം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്നു. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ടോൺസിലൈറ്റസ്

തൊണ്ടയെ ബാധിക്കുന്ന അസുഖങ്ങളിലൊന്നാണ് ടോൺസിലൈറ്റിസ്. പനിക്കൊപ്പം തൊണ്ടവേദന, ആഹാരമിറക്കാൻ പ്രയാസം, ചുമ എന്നിവ ഉണ്ടാകും.

വൈറൽ പനി

മഴക്കാലത്ത് എളുപ്പം പടർന്ന് പിടിക്കുന്ന രോഗങ്ങിലൊന്നാണ് വൈറൽ പനി. പനി, ശരീര വേദന, ജലദോഷം എന്നിവയാണ് ലക്ഷണങ്ങൾ.

എലിപ്പനി

ജല മലനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളിലൊന്ന്. എലി മൂത്രത്തിലെ അണുക്കൾ ജല സ്രോതസ്സുകൾ വഴി മനുഷ്യരിലെത്തുന്നു. മുറിവുകൾ വഴിയാണ് അണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. പനി, കണ്ണിന് ചുവപ്പ് നിറം, വേദന എന്നിവ കാണും.

ടൈഫോയ്ഡ്

രോഗികളുടെ വിസർജ്യ വസ്തുകൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന അസുഖമാണ് ടൈഫോയ്ഡ്. ഇടവിട്ട് വരുന്ന പനി, വിശപ്പില്ലായ്മ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വിറയലും വയറു വേദനയും തലവേദനയും ഉണ്ടാകും.

പ്രതിവിധി

പരിസരം വൃത്തിയായി സൂക്ഷിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, ഇത് രണ്ടുമാണ് പ്രധാനമായി വേണ്ട രണ്ട് ഗുണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, എണ്ണയും അമിത കൊഴുപ്പുള്ളതുമായ ആഹാരങ്ങൾ ഒഴിവാക്കുക. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാം. പഴയതും തുറന്നു വെച്ചതുമായ ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. കുടിവെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഴക്കാല രോഗങ്ങളിൽ നല്ലൊരു ശതമാനവും പടരുന്നത്. ഇത് രണ്ടും വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ വൃത്തിയായി കഴുകണം. രോഗം വന്നാലുടൻ ഡോക്ടറെ കാണണം.

അരവിന്ദ് ദാസ്
10 A കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം