പരിസ്ഥിതി

നമ്മുടെ ഈ ലോകം എത്ര ഭംഗിയാണെന്ന് തെളിയിക്കുവാൻ നാം നമ്മുടെ ലോകത്തെ ഒന്നെത്തിനോക്കിയാൽ മതി. മരങ്ങളും വൃക്ഷലതാതികളും ഉൾപ്പെടുന്ന ഈ ഭൂമി സുന്ദരമാണ്. പക്ഷെ നാം അറിയുന്നില്ല.കാരണം നമ്മുടെ ഈ കൊച്ചു ലോകത്ത് തിരക്കേറിയ സമയങ്ങളാണിപ്പോൾ. പുതു തലമുറക്കു കാടിനേക്കുറിച്ചോ പരിസ്ഥിതിയെക്കുറിച്ചോ ഒന്നും അറിയില്ല. പുഴകളും കുന്നുകളും എത്ര ഭംഗിയാണെന്നു അവർക്കറിയില്ല. ചുറ്റും ഫ്ലാറ്റുകൾ ആണ്. മരങ്ങളുടെ ഓരോ ഇലയിലും സ്പർശിക്കുമ്പോൾ എന്ത് കുളിർമ്മയാണെന്ന് അറിയാമോ? കുന്നിൽ ചരിവിലേക്ക് നടന്നു പോകുമ്പോൾ എന്ത് രസമാണെന്നറിയുമോ? പക്ഷികളുടെ സ്വരം പുഴയുടെ കളകള ഗാനം കുയിലിന്റെ മധുരസ്വരം കാറ്റിന്റെ ആ ഈണം നിങ്ങൾക്കെ പ്പോഴെങ്കിലുംഅറിഞ്ഞിട്ടുണ്ടോ... മണ്ണിന്റെ മണമുള്ള കാട്ടിൽ എന്ത് രസമാണെന്നറിയാമോ? പക്ഷെ ഇതൊന്നും അറിയാൻ ഇന്ന് കാട്ടിൽ കുറച്ചു മനുഷ്യരെ ഉള്ളു. കാരണം കാടിനെ , പരിസ്ഥിതിയെ നാമിന്നു ഓർക്കുന്നില്ല. വിഷം നിറഞ്ഞ പച്ചക്കറി കിട്ടുമ്പോൾ നാമതു ആസ്വദിച്ച് കഴിക്കും. പക്ഷെ നമ്മുടെ സ്വന്തം പറമ്പിൽ കൃഷി ചെയ്യാൻ നാം താല്പര്യപ്പെടുന്നില്ല. പരിസ്ഥിതിയെ നാം ഇന്ന് ചൂഷണം ചെയ്യുന്നു. ചെടികളെ വെട്ടിനശിപ്പിക്കുന്നു. മരങ്ങളെ മരങ്ങൾ വെട്ടുന്നു... അതിന് പകരം വീട്ടിയതാണ് പരിസ്ഥിതി. പ്രളയമെന്ന ഭീകരമായ അവസ്ഥ തന്നതു് പരിസ്ഥിതിയാണ്. ഇനിയെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കൂ . ഫാക്ടറി , പ്ലാസ്റ്റിക്ക് . വാഹനങ്ങളിലെ പുക എന്നിവ പരിസ്ഥിതിയെ നശിപ്പിക്കും ഇതൊന്നും പരമാവധി ഉപേഗിക്കാതിരിക്കുക.

നന്ദിത രാജേഷ്
6 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം