കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/കൊവിഡ് 19. കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19. കൊറോണ വൈറസ്

ഈ വൈറസ് നമ്മെ ഇത്രമാത്രം സ്വാധീനിക്കുമെന്ന് നാമാരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല. ഈ കൊച്ചു വൈറസിന് നമ്മേയും നമുക്കു വേണ്ടപ്പെട്ടവരേയും ഇത്ര മാത്രം ഒറ്റപ്പെടുത്താൻ കഴിയുമെന്നും. എന്തിനേറെ നമ്മുടെ നാടടക്കം ആ വൈറസ് സഞ്ചരിക്കാത്ത ഒരിടവും ഇന്ന് ലോകത്തില്ലാതായി. എല്ലാ രാജ്യങ്ങളും ഈ വൈറസിനെ പേടിച്ച് വിറങ്ങലിച്ച് നിൽക്കുകയാണ്.

വികസിത രാജ്യങ്ങളും അല്ലാത്തവയും ഈ വൈറസിന്റെ പേരിൽ ഇന്ന് ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്. മരണം കുമിഞ്ഞു കൂടുന്നു. എല്ലാ രാജ്യവും ഇപ്പോൾ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം നമുക്ക് ഒന്നുമറിയാത്ത കുട്ടികൾ.

പരിക്ഷകൾ കഴിഞ്ഞ് നല്ല അവധി കാത്തിരിക്കുന്ന മക്കൾ. പക്ഷേ പെട്ടന്നാണ് നമുക്കും കോവിഡ് 19-ന്റെ പേരിൽ വിദ്യാലയങ്ങളും ആരാധനാലയങ്ങളുമെല്ലാം അടച്ചു പൂട്ടേണ്ടി വന്നത്. ഒരു സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കറണ്ട് പോയത് പോലെ. എന്താണിത്?ഒന്നുമറിയാതെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന നമ്മളെല്ലാം ഇനി സ്കൂളില്ലാ, പരീക്ഷകളൊക്കെ മാറ്റി വെച്ചു എന്നുമൊക്കെയുള്ള വാർത്തകൾ പത്രമാധ്യമങ്ങളിലൂടേയുമൊക്കെ കേൾക്കാൻ തുടങ്ങി.

ഇതിൽ വിഷമിച്ചിരിക്കുന്ന നമ്മൾ. ലോക്ക് ഡൗൺ മൂലം ഈ അവധിക്കാലം നാമെല്ലാവരും വീടിന്റെ അകത്തളങ്ങളിൽ അടക്കപ്പെട്ടു. എന്തൊരു നിസ്സഹായ അവസ്ഥയാണിത്. നാമിനി എന്ന് പുറത്തിറങ്ങും മണ്ണിലും പാടത്തും പറമ്പിലും കൂട്ടുകാരോടൊപ്പം കളിച്ചു നടക്കേണ്ട നമ്മൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെട്ടു പോയി.

ആരേയും കാണുന്നില്ല. എങ്ങും ആളും അനക്കവുമില്ല, ഒച്ചയും ബഹളവുമില്ല, എങ്ങും നിശ്ചലം. എങ്ങും വിഭ്രാന്തിയുടേയും പേടിപ്പെടുത്തലിന്റെയും സംസാരങ്ങൾ.

പാറി നടക്കേണ്ട നമ്മൾ ടി.വിയുടേയും ഇൻറർനെറ്റിന്റേയും മൊബൈൽ ഫോണിന്റെയും ഉപയോഗത്താൽ അനുദിനം അലസരായി മാറിത്തുടങ്ങി. എന്നാണ് ഇതിൽ നിന്നെല്ലാം ഒരു മോചനം. എല്ലാവർക്കും മടുത്തു തുടങ്ങി. ഒരു മാസക്കാലമാകുന്നതേ ഉള്ളൂ ഒരു വർഷത്തിലേറെ അവധി കിട്ടിയത് പോലെ.

വിദ്യാലയത്തിന്റെയും അധ്യാപകരുടേയും നനവാർന്ന ഓർമ്മകൾ മനസിൽ തളം കെട്ടി നിൽക്കുന്നു. സ്കൂളൊന്ന് തുറന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്ന നാളുകൾ. ഈ മഹാമാരിയെ ലോകത്ത് നിന്ന് തുടച്ച് നീക്കാൻ നമുക്ക് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. വരും നാളുകൾ സന്തോഷത്തിന്റേയും സമാധാനത്തിന്റെയും നാളുകളാവാൻ കഴിയട്ടെ.....

"ഭയമല്ല ജാഗ്രതയാണ് വേണ്ടത് ".

Stay Home Stay safe..........

നജ ഫാത്തിമ പി. കെ.
9 E കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം