കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/അക്ഷരവൃക്ഷം/ ഒത്തുപിടിച്ചാൽ കൊറോണയും വീഴും.
ഒത്തുപിടിച്ചാൽ കൊറോണയും വീഴും. ലോകം എന്റെ മുന്നിൽ ഭയന്നുവിറച്ചു. ഏവരുടെയും കണ്ണിൽ ഭയം മാത്രം. എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു. ജനങ്ങളെ കാണുന്നത് എന്നിൽ ആഹ്ലാദം കൂടി. മരണങ്ങൾ എന്നിൽ ഊർജ്ജം പകർന്നു. എന്റെ വരവിൽ ഭയന്നുവിറച്ചവർ എനിക്കൊരു പേര് നൽകി" കൊറോണ വൈറസ്" അല്ലെങ്കിൽ കോവിഡ് - 19 എന്ന ഓമന പേരിലൂടെ ഞാൻ അറിയപ്പെട്ടു. ഓരോ മനുഷ്യനും മരിച്ചു വീഴുമ്പോൾ എന്റെ ആവേശം കൂടി വന്നു. ചൈനയാണ് എന്റെ ജന്മദേശമെങ്കിലും ഇറ്റലിയിലും അമേരിക്കയിലും ഇറാനിലും എല്ലാം വിഹാര കേന്ദ്രങ്ങളായി മാറി. ലോകം മുഴുവൻ എന്റെ കൈ പിടിയിൽ കിടന്നു പിടഞ്ഞു. അപ്പോഴാണ് ഇന്ത്യ എന്ന മഹാരാജ്യം എന്റെ കണ്ണിൽ പെട്ടത്. ഇന്ത്യയിലെ ഓരോരുത്തരെയായി പിടികൂടാൻ തീരുമാനിച്ചു. എന്റെ കണക്കുകൂട്ടൽ എല്ലാം തെറ്റിയത് ഇന്ത്യയിൽ വച്ചായിരുന്നു. എന്റെ വരവ് അറിഞ്ഞ തോടുകൂടി ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. എന്നിട്ടും ഞാൻ പതറിയില്ല മുന്നോട്ടുതന്നെ കുതിച്ചു. ഓരോരുത്തരെയായി ആക്രമിക്കാൻ തുടങ്ങി. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ സോപ്പും മറ്റും ഉപയോഗിച്ച് കൈകളും ശരീരവും അണുവിമുക്തമാക്കി കൊണ്ടിരുന്നു. വൈറസ് ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കാൻ മാസ്ക്കളുംധരിച്ചു. പേരുകേട്ട പല രോഗങ്ങളെയും അടിയറവു പറയിച്ച എനിക്ക് ഇന്ത്യയ്ക്കു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതു കേരളമായിരുന്നു. എന്റെ പിടിയിലകപ്പെട്ട പലരെയും തിരികെ കൊണ്ടുവരാനും മാത്രം കരുത്തുറ്റ ഡോക്ടർമാർ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. തലയുയർത്തി നിന്ന് പല രാജ്യങ്ങൾക്കും എന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഇന്ത്യയ്ക്കു മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ടി വന്നു ഒത്തൊരുമയുടെ മുന്നിൽ ശക്തനായ എനിക്ക്(കൊറോണ ) പോലും തല താഴ്ത്തി നിൽക്കേണ്ടിവന്നു ഒത്തുപിടിച്ചാൽ മലയും മാത്രമല്ല കോറോണയും വീഴും മെന്ന് മനസ്സിലായില്ലേ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ