കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പ്രധാനം

ഓരോ വ്യക്തിയും തന്റെ ദിവസം തുടങ്ങുന്നത് വ്യക്തിശുചിത്വത്തോടുകൂടിയാണ് . അതായത് ജീവിതത്തിൽ നമുക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യം എന്നുള്ളത് ശുചിത്വം തന്നെയാണ്.തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ശുചിത്വം അത്യാവശ്യമാണ്. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് പല രോഗങ്ങളെയും പ്രധിരോധിക്കുവാനുംമറ്റും സാധിക്കുകയുള്ളു. ശുചിത്വം പലതരത്തിൽ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം നമ്മൾ പാലിക്കുന്നതിലൂടെ നമുക്ക് മറ്റുള്ളവരെയും , നമ്മുടെ സമൂഹത്തെയും ശുചിത്വപൂർണ്ണമാക്കാൻ കഴിയും .

ശുചിത്വമെന്നത് നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അത്യാവശ്യമാണ് . ശുചിത്വം കൊണ്ട് പ്രധിരോധിക്കാവുന്ന ചില രോഗങ്ങൾ രണ്ട്മൂന്ന് വർഷങ്ങളായി നമുക്കിടയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുകയാണ് . പ്രതിരോധത്തിന് ആവശ്യമായ ഒട്ടേറെ കാര്യങ്ങൾ ഉണ്ട് , അതിൽ ഒന്നാണ് ശുചിത്വം . ഈ ശുചിത്വം രോഗങ്ങൾ വരുമ്പോൾ മാത്രം ചെയ്യേണ്ട കാര്യമല്ല, ജീവിതകാലം മുഴുവൻ നാം പാലിക്കേണ്ടതാണ് .

രോഗം വന്നതിനു ശേഷം ശുശ്രൂഷിച്ച്അത് അകറ്റുന്നതിനേക്കാൾ ഏറെ ഫലപ്രദമാണ് രോഗം വരാതിരിക്കുവാൻ ശുചിത്വം നമ്മുടെ ജീവിതത്തിൽ നല്ല ഒരു ശീലമായി പാലിക്കേണ്ടത് ....

ഗോപിക എസ്.എൻ
7 എ കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം