കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/മായാത്ത വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
മായാത്ത വെളിച്ചം

ഏറെ വൈകിയാണ് രേഷ്മ ഇന്ന് വീട്ടിൽ എത്തിയത്.അവളെ അപേക്ഷിച്ച് അതൊരു കൊട്ടാരം ആയിരുന്നു. പക്ഷെ മറ്റുള്ളവരെ അപേക്ഷിച്ച് അതൊരു കൊച്ചു കൂര തന്നെ ആയിരുന്നു.ഒരു ഒറ്റ മുറി കോട്ടെഴ്സ്.കേറിയ പാടെ അവൾ കണ്ടത് ചുമരിൽ തൂങ്ങി കിടക്കുന്ന അച്ഛന്റെ പടവും നോക്കി ഒരു ഭാഗം തളർന്നു കിടക്കുന്ന അമ്മ ലളിതയെയാണ്."എന്താ മോളെ ഇന്ന് വൈകിയത്". ഒരു പുഞ്ചിരി നൽകി കൊണ്ട് അവൾ പറഞ്ഞു:"അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ സിറ്റിയിൽ പോയതാ".ഒരു പത്താം ക്ലാസ്സുകാരിയായ അവളുടെ മറുപടി കേട്ട് ലളിതക്ക് കണ്ണ് നിറഞ്ഞെങ്കിലും എങ്ങനെയൊക്കെയോ ആ കണ്ണുനീര് അവൾ കണ്ണുകൾ കൊണ്ട് അപ്പാടെ വിഴുങ്ങി.രേഷ്മ ഒന്ന് കുളിച്ചു വൃത്തിയായ ശേഷം അടുക്കളയിൽ എത്തി ഭക്ഷണം പാകം ചെയ്തു.


പാകം ചെയ്‌ത ഭക്ഷണം കൊണ്ട് വന്ന് കട്ടിലിൽ വെച്ചു.ഉറങ്ങുന്ന ലളിതയെ വിളിച്ചു. എത്ര വിളിച്ചിട്ടും ലളിതക്ക് ഒരു അനക്കം പോലും ഇല്ലായിരുന്നു.ഒരു പാട് വിളിച്ചിട്ടും പ്രതിഫലം മൗനമായിരുന്നു.പിന്നീട് ഒരു നിലവിളിയാണ് അവിടെ കേൾക്കാൻ കഴിഞ്ഞത്.


ഏറെ നാളുകൾക്കു ശേഷം രേഷ്മ സ്കൂളിലേക്ക് പോകാൻ തുടങ്ങി. എസ്.എസ്.എൽ.സി പരീക്ഷക്ക് വെറും ഒരു മാസമേ ഉള്ളൂ.ക്ലാസ്സിലെ അവളുടെ അശ്രദ്ധയെല്ലാം തന്റെ അധ്യാപകനായ മുരളി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.മുരളി അവളെ രഹസ്യമായി വിളിച്ച് തന്റെ ശ്രദ്ധയില്ലായ്‌മയു ടെ കാരണം തിരക്കി.മാഷേ എന്ന് വിളിച്ച് അവൾ പതിയെ തേങ്ങിക്കരയാൻ തുടങ്ങി.അമ്മയുടെ വേർപാടിന്റെ നോവ് തന്നെയാണ് ഇതിനെല്ലാം കാരണമെന്ന് മുരളിക്ക് മനസ്സിലായി.മുരളി അവൾക്ക് അഭിമുഖമായി നിന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:"ഒരു അധ്യാപകൻ ഒരു വിദ്യാർത്ഥിക്ക് വിദ്യ പകരുന്ന ഒരു മനുഷ്യൻ മാത്രമല്ല.അതിലുപരി അവരെ ഏറ്റവും മനസ്സിലാക്കുന്ന ഒരു രക്ഷിതാവ് കൂടിയാണ്".


ഇത് കേട്ട രേഷ്മയുടെ മനസ്സിൽ എന്നാന്നേക്കുമുള്ള ഒരു മായാത്ത വെളിച്ചമായി മുരളി രൂപം കൊണ്ടു.അപ്പോൾ അവളുടെ അധരങ്ങ ളിൽ പതിയെ ഒരു മന്ദഹാസം വിടർന്നു.

നഹ്‌ല കെ പി
9 F കെ എച് എം എച് എസ് വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ