കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/നാം കരയുമ്പോൾ ചിലർ നമ്മെ നോക്കി ചിരിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
നാം കരയുമ്പോൾ ചിലർ നമ്മെ നോക്കി ചിരിക്കുന്നു

നേരം വെളുത്തോ എന്നിട്ടെന്താ ആരുടെയും ശബ്ദം ഒന്നും കേൾക്കാത്തത്? അതാ അവിടെ നിന്ന് ഈണത്തിലുള്ള കിളികളുടെ കിളി നാദങ്ങൾ.. ഇന്നവർ നല്ല സന്തോഷത്തിലാണല്ലോ എന്താ അവർക്ക് പറ്റിയത്? പലവിധത്തിലുള്ള ശബ്ദങ്ങൾ ചെവിയിൽ വന്ന് അലട്ടുമ്പോഴാണ് ഞാൻ ഉണരാറുള്ളത്... സമയം എട്ടായി എന്നിട്ടെന്താ എന്താ ഒരു ശബ്ദവും കേൾക്കാത്തത്? എന്താ ഈ ലോകത്തിന് പറ്റിയത്? ഒന്ന് അന്വേഷിച്ചു നോക്കാം... ആരോടാ ഒന്ന് ചോദിക്കുക ആരെയും കാണുന്നില്ല... ആ അതാ ഒരു അരുവി അതിനോട് ചോദിക്കാം... അരുവി... അരുവി.. ഒന്നു നിൽക്കുമോ... വിളിച്ചിട്ട് കേൾക്കുന്നില്ലല്ലോ? ആ അരുവി നല്ല പോലെ ആസ്വദിച്ച് ഒഴുകുകയാണ് ഉറക്കെ വിളിക്കാം.. അരുവി..അരുവി.... കേട്ടു എന്ന് തോന്നുന്നു അടുത്ത് പോയി ചോദിക്കാം.. അരുവി നീ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ? എന്താ എന്ത് പറ്റി? അരുവി: ഓ അതോ ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് എനിക്ക് സ്വതന്ത്രയായി ഒഴുകാൻ സാധിച്ചത്.. പരിസ്ഥിതി: ഓ അത് എന്തുപറ്റി അരുവി: അപ്പോൾ നീ ഒന്നും അറിഞ്ഞില്ല!? മനുഷ്യർ ഇപ്പോൾ അകത്തളങ്ങളിൽ ഒളിച്ചിരിക്കുകയാണ്.. പലവട്ടം നമ്മളെ പോലുള്ളവർ അലമുറയിട്ട് കരഞ്ഞിട്ടും നമ്മളെ മലിനമാക്കാൻ മത്സരിച്ചു കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ അവർ കണ്ണിൽ കാണാൻ കഴിയാത്ത ഒരു ചെറിയ വൈറസിനെ ഭയന്ന് അകത്തളങ്ങളിലേക്ക് ഓടി മറിഞ്ഞിരിക്കുന്നു..!! ഓ അതാണോ കാര്യം ? അതെ എനിക്ക് പറഞ്ഞിരിക്കാൻ സമയമില്ല ഞാൻ ഒഴുകുകയാണ് . എത്ര ദിവസം മലിനം ആകാത്ത ശുദ്ധമായ വെള്ളത്തിൻറെ കൂടെ ഒഴുകാൻ പറ്റുമെന്ന് അറിയില്ല... ഞാൻ കിട്ടുന്ന സമയം ആസ്വദിക്കുകയാണ്!!.. നീയും ആസ്വദിച്ച് നടന്നോ.. അരുവി ഒഴുകിത്തുടങ്ങി!!! അരുവി പറഞ്ഞത് ശരിയാണല്ലോ എനിക്കും നല്ല സന്തോഷം തോന്നുന്നു... ഞാനും ഒന്ന് ശുദ്ധവായു ആസ്വദിച്ചോട്ടെ..! ശരിക്കും ഞാൻ ഇപ്പോഴാണ് ശുദ്ധവായു ആസ്വദിക്കുന്നത് .. മനുഷ്യർ എന്നെ എത്ര വേണേലും ഉപയോഗിച്ചോട്ടെ .. എന്നെ ഉപദ്രവിക്കാതിരുന്നാൽ മതി...!! ഒരുപക്ഷേ എന്നെ പോലുള്ളവരെ ഇത്ര മലിനമാക്കിയില്ലായിരുന്നുവെങ്കിൽ അവർക്ക് ദുരിതാവസ്ഥ ഇത്രത്തോളം വരില്ലായിരുന്നു... ആ അരുവി പറഞ്ഞ പോലെ കിട്ടുന്ന സമയം ആസ്വദിക്കാം...

ബാസിമ
9 A കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം